ജൂനിയർ എൻ.ടി.ആർ, ആമിർ ഖാൻ | ഫോട്ടോ: www.facebook.com/jrntr/photos, എ.എഫ്.പി
ആർ.ആർ.ആറും ഗോഡ്ഫാദറുമൊക്കെ വന്നതിന് ശേഷം ബോളിവുഡ് താരങ്ങൾ തെലുങ്ക് സിനിമാ മേഖലയിലേക്ക് കണ്ണുവെയ്ക്കുന്നു എന്നാണ് പൊതുവേയുള്ള സംസാരം. തെലുങ്ക് ചിത്രങ്ങൾക്ക് ലഭിക്കുന്ന പാൻ ഇന്ത്യൻ റീച്ചാണ് അതിന് കാരണം. പുറത്തുവരുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ നടൻ ആമിർ ഖാൻ ഉടൻ തന്നെ ടോളിവുഡിൽ അരങ്ങേറ്റം നടത്തും.
ജൂനിയർ എൻ.ടി.ആറിനെ നായകനാക്കി കെ.ജി.എഫ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഒരു സുപ്രധാനവേഷത്തിൽ ആമിർ ഖാൻ ഉണ്ടാവുമെന്നാണ് സംവിധായകനോട് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. ജൂനിയർ എൻ.ടി.ആറിന് ഒപ്പം പ്രാധാന്യമുള്ള കഥാപാത്രമാവും ആമിറിന്റേത്. ചിത്രത്തിലേക്ക് ആമിറിനെ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ജൂനിയർ എൻ.ടി.ആറിന്റെ 31-ാമത് ചിത്രമായിരിക്കും ഇത്. നിലവിൽ പ്രഭാസിനെ നായകനാക്കി സലാർ എന്ന ചിത്രമൊരുക്കുന്ന തിരക്കിലാണ് പ്രശാന്ത് നീൽ. പൃഥ്വിരാജ് സുകുമാരൻ, ജഗപതി ബാബു, ശ്രുതി ഹാസൻ എന്നിവരാണ് സലാറിലെ മറ്റുപ്രധാന വേഷങ്ങളിൽ. ചിത്രത്തിലെ പൃഥ്വിരാജ് അവതരിപ്പിക്കുന്ന വർധരാജ് മന്നാർ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഏറെ ശ്രദ്ധേയമായിരുന്നു.
ഈ വർഷം തെലുങ്കിൽ പുറത്തിറങ്ങിയ ആർ.ആർ.ആർ, ഗോഡ്ഫാദർ എന്നീ ചിത്രങ്ങളിൽ ബോളിവുഡ് സൂപ്പർതാരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആറിൽ അജയ് ദേവ്ഗൺ, ആലിയാ ഭട്ട് എന്നിവരും ചിരഞ്ജീവി നായകനായെത്തിയ ഗോഡ്ഫാദറിൽ സൽമാൻ ഖാനും മുഖ്യവേഷങ്ങളിലുണ്ടായിരുന്നു.
Content Highlights: Prashanth Neel to rope in Aamir Khan for Jr NTR movie, Jr NTR 31
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..