പ്രഭാസ് പ്രശാന്ത് നീലിനൊപ്പം, പ്രശാന്ത് നീൽ | PHOTO: SCREEN GRAB, TWITTER/PRABHAS
'കെ.ജി.എഫ്' എന്ന ഒരൊറ്റ ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് നീൽ. ചിത്രത്തിൽ റോക്കിയായി വേഷമിട്ട യാഷിനെ ജനങ്ങൾ ഏറ്റെടുത്തപ്പോൾ പ്രശാന്ത് നീലും കെെയടി നേടി. സംവിധായകന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് സിനിമാലോകം.
ഒട്ടുമിക്ക താരങ്ങളും പ്രശാന്ത് നീലിന് ആശംസകളുമായി എത്തിയിരുന്നു. പ്രഭാസ് നായകനാകുന്ന സലാർ ആണ് പ്രശാന്തിന്റെ പുതിയ ചിത്രം. പൃഥ്വിരാജ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇപ്പോഴിതാ, പ്രശാന്ത് നീലിന്റെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സലാർ ടീം. നായകൻ പ്രഭാസും സംഘവും ചേർന്നായിരുന്നു ആഘോഷം. ചിത്രത്തിന്റെ സെറ്റിൽ പ്രശാന്ത് നീൽ നിർദ്ദേശങ്ങൾ നൽകുന്ന ലൊക്കേഷൻ വീഡിയോയും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.
ഭുവൻ ഗൗഡ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായിക. വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: prashanth neel kgf salaar director birthday celebration prabhas and team


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..