ചിത്രത്തിന്റെ പോസ്റ്റർ
സംവിധായകൻ പ്രശാന്ത് വർമ്മ ഒരുക്കുന്ന ഹനുമാൻ മെയ് 12 മുതൽ തീയേറ്ററുകളിൽ എത്തും. സയൻസ്-ഫിക്ഷൻ, ഡിറ്റക്ടീവ്, സോംബി അപ്പോക്കലിപ്സ് തുടങ്ങിയ വിഭാഗങ്ങളിൽ ചിത്രങ്ങൾ ഒരുക്കി പ്രശാന്ത് വർമ്മ നേരത്തെ തന്നെ ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള സിനിമകളിൽ നിന്നും വ്യത്യസ്തമായ ചിത്രമായിരിക്കും ഹനുമാൻ. ഇന്ത്യൻ പുരാണങ്ങളിൽ നിന്നുള്ള ശക്തമായ കഥാപാത്രങ്ങളുടെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ടു സൂപ്പർഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമ്മിക്കാനുള്ള ശ്രമമാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിലെ നായകനെ ഒരുക്കിയിരിക്കുന്നത്. ഹനുമാന്റെ ശക്തികൾ ഉൾക്കൊള്ളുന്ന പുരാണത്തിന്റെ ഒരു നേർക്കാഴ്ചയായിരിക്കും ഈ ചിത്രം സമ്മാനിക്കുക.
“എന്റെ മുൻ സിനിമകൾ കണ്ടാലും നിങ്ങൾക് ചില പുരാണ പരാമർശങ്ങൾ കാണാം. പുരാണകഥാപാത്രമായ ഹനുമാനെക്കുറിച്ച് ഞങ്ങൾ ആദ്യമായി ഒരു മുഴുനീള സിനിമ ചെയ്യുന്നു. ഒരുപാട് കഥാപാത്രങ്ങളുള്ള ഒരു പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സ് ഞങ്ങൾ സൃഷ്ടിക്കുകയാണ്. ആദിര എന്നൊരു ചിത്രം ഞങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ കേന്ദ്രീകൃതമായ ഒരു സൂപ്പർഹീറോ സിനിമയും ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്. ഈ സിനിമകളെല്ലാം നമ്മുടെ പുരാണകഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരിക്കും, എന്നാൽ അവ ആധുനിക കാലത്ത്, അതേ രീതികൾ വച്ച് തന്നെ ചിത്രീകരിക്കപ്പെടും. അത്തരം ചിത്രങ്ങളെ ചുറ്റിപ്പറ്റി ഒരുപാട് പ്രതീക്ഷകളുണ്ടാകും. ഒരു തെലുങ്ക് സിനിമ മാത്രമല്ല ഹനുമാൻ. ഒരു അന്താരാഷ്ട്ര ചിത്രമാണ് ഹനുമാൻ എന്നും സംവിധായകൻ വിശേഷിപ്പിച്ചു.
തേജ സജ്ജയാണ് ഹനുമാൻ എന്ന ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അമൃത അയ്യർ, വരലക്ഷ്മി ശരത് കുമാർ, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണല കിഷോർ, ഗെറ്റപ്പ് ശ്രീനു, സത്യ എന്നിവരും ചിത്രത്തിലുണ്ട്.
പ്രൈം ഷോ എന്റർടൈൻമെന്റിൻറെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡി നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദശരഥി ശിവേന്ദ്ര ആണ്. പി ആർ ഓ ശബരി
Content Highlights: Prashant Varmas Hanuman to hit theatres
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..