ഒട്ടനവധി മലയാള സിനിമകളിൽ ലൈറ്റ്മാനായി പ്രവര്‍ത്തിച്ച പ്രസാദിന് ആദരാഞ്ജലികളുമായി സിനിമാലോകം. ഏഴിമല നാവിക അക്കാദമിയിൽ ജോലിക്കിടെ ഷോക്കേറ്റ് മരിക്കുകയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, അജു വർഗീസ്, മാലാ പാർവതി തുടങ്ങി നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചെത്തി.
രജപുത്ര യൂണിറ്റിലെ ലൈറ്റ്മാനായിരുന്ന പ്രസാദ് പയ്യന്നൂര്‍ സ്വദേശിയാണ്. കോവിഡി പ്രതിസന്ധിയിൽ സിനിമാ ചിത്രീകരണങ്ങൾ മുടങ്ങിയതോടെ മറ്റു ജോലികൾ ചെയ്തായിരുന്നു കുടുംബം നോക്കിയിരുന്നത്. ഇതിനിടെയാണ് അപകടം സംഭവിക്കുന്നത്. സംവിധായകരും നിര്‍മാതാക്കളും ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകളും പ്രസാദിന്റെ മരണത്തിൽ അനുശോചിച്ചു. കേശു ഈ വീടിന്റെ നാഥന്‍, വെള്ളം തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
പ്രസാദിനെ അനുസ്മരിച്ചു കൊണ്ടുള്ള കുറിപ്പുകൾ
രജപുത്ര യൂണിറ്റിന്റെ ലൈറ്റ്മാൻ പ്രസാദ് ഏട്ടൻ അന്തരിച്ചു.. . കണ്ണൂർ ഏഴിമല നാവിക അക്കാഡമിയിൽ വച്ച് ഷോക്കേറ്റായിരുന്നു മരണം. ആദരാഞ്ജലികൾ 🌹🙏
Posted by Aju Varghese on Tuesday, 11 August 2020
മാലാ പാർവതി: രജപുത്ര യൂണിറ്റിൽ പ്രധാനിയായിരുന്നു പ്രസാദ്. പയ്യന്നൂർ, ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ഷൂട്ടിന് പോയപ്പോൾ സെറ്റിൽ വന്നിരുന്നു എന്നെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. മകനും ഉണ്ടായിരുന്നു ഒപ്പം. ചെല്ലാം എന്ന് പറഞ്ഞിരുന്നതാണെങ്കിലും അന്ന് നടന്നില്ല. പിറ്റേന്ന് പ്രസാദ് മറ്റൊരു സിനിമയിൽ ജോയിൻ ചെയ്യാൻ കൊച്ചിക്ക് പോയി. ഇനി ആ വീട്ടിൽ പോയി പ്രസാദിനെ കാണാൻ കഴിയില്ല.സിനിമ ഇല്ലാത്ത കാലം, തരണം ചെയ്യാൻ മറ്റൊരു ജോലിക്ക് പോയതാ . ഒരു അപകടത്തിൽ അദ്ദേഹം നമ്മെ വിട്ട് പോയി. പ്രസാദിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. മരണം വളരെ നേരത്തെ വന്ന് കൊണ്ട് പോയി
Rest in peace #Prasad of #Rejaputra Unit. 🙏
Posted by Prithviraj Sukumaran on Tuesday, 11 August 2020
രതീഷ് യു.കെ.(ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ–സംവിധായകൻ): കണ്ണിനകത്തേക്കു ഒരു മരണത്തെയും പോകാൻ വിട്ടിട്ടില്ല . ഇന്നലെവരെ ..കണ്ണീർ തടുക്കും. പുറത്തേക്കൊഴുക്കും. നീ പോയത് കണ്ണറിയാതെ ചങ്കു തുളച്ച്.
ലൈറ്റ് മാൻ പ്രസാദിന് ആദരാഞ്ജലികൾ
Posted by Mammootty on Tuesday, 11 August 2020
ലൈറ്റ് മാൻ പ്രസാദിന് ആദരാഞ്ജലികൾ
Posted by Mohanlal on Tuesday, 11 August 2020
പ്രജേഷ് സെൻ: വളരെ പ്രിയപ്പെട്ടൊരാൾ...വെള്ളത്തിൽ ഒപ്പം നിന്നയാൾ...രജപുത്ര യൂണിറ്റിന്റെ ലൈറ്റ്മാൻ പയ്യന്നൂർ സ്വദേശി പ്രസാദേട്ടൻ പോയി.
Content Highlights: prasad Light man of Malayalam Cinema passed away, Cinema World pays tribute