ഗാനത്തിൽ നിന്നും | PHOTO: SCREEN GRAB
രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഓ ബേബി'യിലെ ആദ്യഗാനം റിലീസായി. പ്രാർത്ഥന ഇന്ദ്രജിത്ത് ആലപിച്ച ഗാനം പുറത്തിറങ്ങി കുറച്ച് സമയത്തിനകം ശ്രദ്ധ നേടിയിരിക്കുകയാണ്. ഹരിനാരായണൻ ബി. കെയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വരുൺ കൃഷ്ണയും പ്രണവ് ദാസും ചേർന്നാണ്.
രക്ഷാധികാരി ബൈജുവിന് ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയുന്ന ചിത്രത്തിൽ ദിലീഷ് പോത്തനാണ് പ്രധാന വേഷത്തിൽ എത്തുന്നത്. രഞ്ജൻ പ്രമോദ് - ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ സിനിമ ഏറെ ചർച്ചയായിരുന്നു. ദിലീഷ് പോത്തൻ നിർമ്മാതാവുമാകുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് 'ഓ ബേബി' എന്നാണ് ടീസർ നൽകുന്ന സൂചന. മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച രഞ്ജൻ പ്രമോദ് ഒരിടവേളക്ക് ശേഷം എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്.
ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം. എക്‌സിക്യുട്ടിവ് പ്രൊഡ്യൂസർ രാഹുൽ മേനോൻ. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്‍ണൻ, വിഷ്‍ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ ചാലിൽ ക്യാമറ നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംജിത്ത് മുഹമ്മദാണ്.
പശ്ചാത്തല സംഗീതം :ലിജിൻ ബാംബിനോ, സൗണ്ട് ഡിസൈൻ: ഷമീർ അഹമ്മദ്, കലാസംവിധാനം: ലിജിനേഷ്, മേക്കപ്പ്: നരസിംഹ സ്വാമി, വസ്ത്രാലങ്കാരം: ഫെമിന ജബ്ബാർ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ :സിദ്ധിക്ക് ഹൈദർ, അഡിഷണൽ ക്യാമറ: എ. കെ മനോജ്, സംഘട്ടനം: ഉണ്ണി പെരുമാൾ, പോസ്റ്റർ ഡിസൈൻ: ഓൾഡ് മോങ്ക്, ഡിജിറ്റൽ മാർക്കറ്റിങ്: റോജിൻ കെ. റോയ്. ചിത്രം ജൂൺ ഒൻപതിന് തിയേറ്ററുകളിൽ എത്തും
Content Highlights: prarthana indrajith ranjan pramod o baby dileesh pothan movie first song released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..