പ്രണവ് മോഹൻലാലിന്റെ 'നൻപകൽ നേരത്ത് മയക്കം'; ഫോട്ടോ വൈറൽ


പുരാതനമായ ഒരു വലിയ കെട്ടിടത്തിനു മുന്നിലുള്ള ചിത്രമാണ് പ്രണവ് പങ്കുവച്ചത്.

പ്രണവ് മോഹൻലാൽ യാത്രയ്ക്കിടെ. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ചിത്രം | ഫോട്ടോ: www.instagram.com/pranavmohanlal/

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹൻലാലെന്ന് ഏവർക്കും അറിയാം. അത്തരത്തിൽ ഒരു യാത്രയിലാണ് പ്രണവ് മോഹൻലാൽ. യാത്രയ്ക്കിടെ പ്രണവ് പോസ്റ്റ് ചെയ്ത ഒരു ചിത്രം വൈറലായിരിക്കുകയാണ് ഇപ്പോൾ.

സിനിമാസെറ്റിലും യഥാർത്ഥ ജീവിതത്തിലും ലാളിത്യം കാത്തുസൂക്ഷിക്കുന്ന ചെറുപ്പക്കാരൻ എന്ന വിശേഷണം പ്രണവിന് മുമ്പേയുണ്ട്. ഇതിനെ സാധീകരിക്കുന്ന സിനിമാ ലൊക്കേഷൻ ചിത്രങ്ങൾ നേരത്തേ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഈ ശ്രേണിയിൽപ്പെടുത്താവുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പുരാതനമായ ഒരു വലിയ കെട്ടിടത്തിനു മുന്നിലുള്ള ചിത്രമാണ് പ്രണവ് പങ്കുവച്ചത്. തൊപ്പി കൊണ്ട് മുഖം മറച്ച്, ട്രാവൽ ബാ​ഗിൽ തലവെച്ച് ബെഞ്ചിൽ കിടക്കുന്ന പ്രണവാണ് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ. സ്ഥലം ഏതെന്ന് വ്യക്തമല്ലെങ്കിലും തൊട്ടുപിന്നാലെ പങ്കുവച്ച ചിത്രത്തിൽനിന്ന്, താരം സ്പെയിനിൽ ആണെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

നിരവധി പേരാണ് പ്രണവിന്റെ ഈ പോസ്റ്റിന് കമന്റുകളുമായെത്തിയത്. നാളെ കയ്യിലെ മൊത്തം പൈസ തീർന്നാലും നിങ്ങൾ ജീവിക്കും, കാരണം നിങ്ങൾ ലോകം കണ്ടവനാണെന്നായിരുന്നു ഒരു കമന്റ്. യാത്രകളെ സ്നേഹിക്കുന്ന, അറിയപ്പെടാൻ ആഗ്രഹമില്ലാത്ത, ലളിത ജീവിതവും വിനയവും കൈമുതലായുള്ള നല്ല മനുഷ്യൻ എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. നൻപകൽ നേരത്ത് മയക്കം എന്ന് കമന്റ് ചെയ്തവരുമുണ്ട്.

പ്രണവ് മോഹൻലാൽ യൂറോപ്പ് യാത്രയിലാണെന്നും ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് 800 മൈൽ കാൽനടയായാണ് ഇപ്പോൾ യാത്ര ചെയ്യുന്നതെന്നും വിനീത് ശ്രീനിവാസൻ ക്ലബ് എഫ് എം സ്റ്റാർ ജാമിൽ പറഞ്ഞിരുന്നു. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്. മറ്റൊരു സോഷ്യൽമീഡിയാ അക്കൗണ്ട് വഴി ബന്ധപ്പെടാറുണ്ടെന്നും വിനീത് പറഞ്ഞിരുന്നു.

Content Highlights: pranav mohanlal's latest instagram post viral, pranav mohanlal's travel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented