മോഹന്‍ലാലിനെ പോലെ തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ് മകന്‍ പ്രണവ് മോഹന്‍ലാല്‍. ആദി എന്ന ആദ്യ ചിത്രത്തിനു ശേഷം ആരാധകര്‍ ആകാംക്ഷയോടെയാണ്‌ പ്രണവിന്റെ അടുത്ത ചിത്രത്തിനായി കാത്തിരുന്നത്. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമായി പ്രണവിന്റെ പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. കോട്ടും സ്യുട്ടും കൂളിങ്ങ് ഗ്ലാസുമായി സ്റ്റൈലിഷ്  ലുക്കിലാണ് പ്രണവ് എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്. 

പോസ്റ്റര്‍ പുറത്ത് വിട്ട ഉടന്‍ തന്നെ പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തി. 'ഇത് രാജാവിന്റെ മകന്‍ തന്നെ', 'അച്ഛന്റെ മകന്‍' തുടങ്ങി മകനെ പിന്തണയ്ക്കുന്ന മോഹന്‍ലാലിനെ പുകഴ്ത്താനും ചിലര്‍ മറന്നില്ല

അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കുന്നതും അരുണ്‍ ഗോപി തന്നെയാണ്. ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് സൂചനകള്‍.

31 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ.മധു മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ 'ഇരുപതാം നൂറ്റാണ്ട്' അക്കാലത്തെ ഹിറ്റ് ചിത്രമായിരുന്നു. എന്നാല്‍  പുതിയ ചിത്രം അധോലോക കഥയല്ലെന്ന് ആദ്യ പോസ്റ്ററില്‍ തന്നെ വ്യക്തമാക്കിയിരുന്നു

മുളകുപാടം ഫിലിംസാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത്. അരുണ്‍ ഗോപിയുടെ രാമലീല നിര്‍മ്മിച്ചതും മുളകുപാടമായിരുന്നു. 

ഗോപിസുന്ദറാണ് സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്. അഭിനന്ദ് രാമാനുജനാണ് ഛായാഗ്രാഹകന്‍. പീറ്റര്‍ ഹെയനാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

c

ContentHighlights: pranav mohanlal ,new movie poster irupathiyonnam noottandu, first look poster,mohanlal, arun gopy, peter hain