പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി ആരോപണം. സംവിധായകന്‍ ജീത്തു തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ നടത്തുന്നുവെന്ന വ്യാജേന പ്രചരണങ്ങള്‍ നടത്തുകയും അതിന്റെ പേരില്‍ കാശ് ആവശ്യപ്പെടുകയും ചെയ്യുന്നതായി അറിയാന്‍ കഴിഞ്ഞതായി ജീത്തു പറഞ്ഞു.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കാസ്റ്റിങ്ങിനെ കുറിച്ച് യാതൊരുവിധ അറിയിപ്പും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത് സംബന്ധിച്ച എല്ലാ അറിയിപ്പുകളും തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിടുമെന്നും ആരും കബളിപ്പിക്കപ്പെടരുതെന്നും ജീത്തു തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.

ജീത്തു ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം 

ഞാന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ നടത്തുന്നു എന്ന വ്യാജേന ചില പ്രചരണങ്ങളും അത് വഴി കാസ്റ്റിംഗിന്റെ പേരില്‍ കാശ് ആവശ്യപ്പെടുന്നതായും പലരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു... ഇത് തികച്ചും തെറ്റായ വാര്‍ത്തയാണ്.... ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്... കാസ്റ്റിംഗിനേ പറ്റിയോ കാസ്റ്റിംഗ് കോളിനേ കുറിച്ചോ യാതൊരുവിധ അറിയിപ്പുകളും ഒഫീഷ്യലായി പുറത്ത് വിട്ടിട്ടില്ല... അറിയിപ്പുകള്‍ എല്ലാം എന്റെ ഒഫീഷ്യല്‍ പേജിലൂടെ തന്നെ പുറത്ത് വിടുന്നതായിരിക്കും... ആരും കബളിപ്പിക്കപ്പെടാതിരിക്കുക, അതോടൊപ്പം ഇത് ശ്രദ്ധയില്‍പ്പെടുന്നവര്‍ ദയവായി അറിയിക്കുക..!