എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രം സാഗര്‍ ഏലിയാസ് ജാക്കി എന്ന അധോലോക നായകനായി മോഹന്‍ലാല്‍ നിറഞ്ഞാടിയ സിനിമയായിരുന്നു. ഇപ്പോള്‍ മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി പ്രണവ് മോഹന്‍ലാല്‍ വരികയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ അരുണ്‍ ഗോപിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും അരുണ്‍ ഗോപി തന്നെയാണ്. 

mohanlal

പേരിന്റെ സാമ്യം പോലെ തന്നെ 21-ാം നൂറ്റാണ്ട് ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഒരു അധോലോക കഥയായിരിക്കില്ലെന്ന് ചിത്രത്തിന്റെ പോസ്റ്ററില്‍ പറയുന്നുണ്ട്. ചിത്രത്തിന്റെ പൂജ എറണാകുളത്തു വച്ച് നടന്നു.

വമ്പന്‍ ടീമാണ് ചിത്രത്തിനായി അണിനിരക്കുന്നത്. പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. സംഗീതം ഗോപിസുന്ദര്‍, ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്‍. ജീത്തു ജോസഫിന്റെ അസോസിയേറ്റായി സിനിമയില്‍ രണ്ടാം വരവ് നടത്തിയ പ്രണവ് നായകനായി എത്തിയ ആദി മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിലെ പ്രണവിന്റെ പാര്‍ക്കൗര്‍ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 

Content highlights : pranav mohanlal arun gopi irupathiyonnam noottandu pranav mohanalal new movie