പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി തിയേറ്ററില്‍ പ്രദര്‍ശന വിജയം നേടി മുന്നേറുകയാണ്. വിജയാഘോഷത്തിന് ആരാധകര്‍ മുന്‍കൈ എടുത്തുവെങ്കിലും കഥയിലെ നായകനെ മാത്രം ആരും കണ്ടില്ല. സിനിമ ഇറങ്ങി അല്‍പ്പ ദിവസം കഴിഞ്ഞപ്പോഴേക്കാം നായകന്‍ നാട് വിട്ടു. അങ്ങ് ഹിമാലയത്തിലേക്ക്. ഹിമാലയത്തില്‍ നടക്കുന്ന പ്രണവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

കേരളത്തില്‍ നിന്ന് യാത്രപോയ ഒരു കൂട്ടം യുവാക്കള്‍ അവിചാരിതമായി പ്രണവിനെ കണ്ടുമുട്ടിയിരിക്കുകയാണിപ്പോള്‍. ജിബിന്‍ ജോസഫ് എന്ന യുവാവും കൂട്ടുകാരും ഋഷികേശില്‍ പ്രണവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്. കൂടെ ഇങ്ങനെ ഒരു കുറിപ്പും.

'മക്കളെ ഒരു ജിന്നിനെ ഋഷികേശില്‍വെച്ച് അവിചാരിതമായി കണ്ടുമുട്ടി. നമ്മുടെ #പ്രണവ്_മോഹന്‍ലാലിനെ. ആദി റിലീസിന്റെ അന്ന് പുള്ളി ഹിമാലയത്തിലൂടെ നടക്കുന്ന വീഡിയോ കണ്ടപ്പോള്‍ അന്ന് ആ വീഡിയോയുടെ താഴെ കമന്റ്ആയി ഞാന്‍ പറഞ്ഞിരുന്നു എന്നെങ്കിലും ഇതുപോലെ ഒരു യാത്രയില്‍ പ്രണവിനെ കണ്ടുമുട്ടുമെന്നു. അതുപ്പോലെതന്നെ സംഭവിച്ചു. ദൈവത്തിന് നന്ദി. ഒരു ജാഡയുമില്ലാത്ത ഒന്നൊന്നരജിന്നിന്.'

pranav mohanlal