വിവാദങ്ങള്‍ പുതിയതല്ല നടന്‍ പ്രകാശ് രാജിന്. വിമാനത്താവളത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചതാണ് ഏറ്റവും പുതിയ വിവാദം.

ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടര്‍മിനലിലാണ് സംഭവം. വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കുന്നതിനിടെയാണ് ഒരു ആരാധകന്‍ ഓടിയെത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ക്ഷുഭിതനായ പ്രകാശ് രാജ് ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിയുകയായിരുന്നു. വീഴ്ചയില്‍ ഫോണ്‍ പല കഷ്ണങ്ങളായി ചിതറി.

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഒരു വെബ്‌സൈറ്റാണ് ഈ വിവരം പരസ്യമാക്കിയത്.