ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്ന 'പ്രകാശൻ പറക്കട്ടെ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ദിലീഷ് പോത്തൻ, മാത്യു തോമസ്, നിഷ സാരം​ഗ്, സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 

ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം ഫൺടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർ​ഗീസും വിശാഖ് സുബ്രഹ്മണ്യവും ടിനു തോമസും ചേർന്നാണ് നിർമിക്കുന്നത്.

മാളവിക, ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, ശ്രീജിത്ത് രവി, ​ഗോവിന്ദ്, സ്മിനു സിജോ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഷാൻ റഹ്മാനാണ് സം​ഗീതം. ​ഗുരുപ്രസാദാണ് ഛായാ​ഗ്രഹണം. 

Content Highlights : Prakashan Parakkatte teaser Dhyan Sreenivasan movie Aju Vargheese Dileesh Pothen Saiju Kurup Mathew Thomas