ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്ന 'പ്രകാശൻ പറക്കട്ടെ' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. നായിക 15- 18 പ്രായം. കൂടാതെ മറ്റ് വേഷങ്ങളിലേക്കും അഭിനേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. കോഴിക്കോട്ടുകാർക്കും മലപ്പുറത്തുകാർക്കുമാണ് മുൻ​ഗണന.

ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം ഫൺടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർ​ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് നിർമിക്കുന്നത്.

ധ്യാൻ, ദിലീഷ് പോത്തൻ, അജു വർ​ഗീസ്, സൈജു കുറുപ്പ്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാൻ സം​ഗീതം നൽകുന്നു. ​ഗുരുപ്രസാദാണ് ഛായാ​ഗ്രഹണം.

prakasan

Content Highlights : Prakashan parakkatte movie casting call Dhyan Sreenivasan Aju Vargheese Dileesh Pothen Saiju Kurup Mathew