അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രകാശ് രാജ്. 'ഇരുവറി'ലെ ഒരു കഥാപാത്രമായാണ് അദ്ദേഹത്തെ ആദ്യമറിയുന്നതെന്നും പിന്നീട് വായിച്ചും അവതരിപ്പിച്ചും അദ്ദേഹത്തെ ഒടുവില്‍ കണ്ടുമുട്ടിയെന്നും ആ സ്നേഹോഷ്മളതകള്‍ അനുഭവിക്കാന്‍ സാധിച്ചുവെന്നും പ്രകാശ് രാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രകാശ് രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കലൈഞ്ജര്‍...ഉദയസൂര്യന്...തമിഴരുടെ അഭിമാന സ്വരം...സാമൂഹിക വിപ്ലവകാരി....ഇരുവറിന്റെ തിരക്കഥയിലെ ഒരു കഥാപാത്രമായാണ് അദ്ദേഹത്തെ ആദ്യം കണ്ടുമുട്ടുന്നത്. അദ്ദേഹത്തെക്കുറിച്ച് വായിച്ചു, അവതരിപ്പിച്ചു, അവസാനം അദ്ദേഹത്തെ കണ്ടുമുട്ടുകയും ചെയ്തു. ഒരുപാട് ഓര്‍മകള്‍...അദ്ദേഹത്തിന്റെ സ്നേഹോഷ്മളതകള്‍ അനുഭവിക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തോട് വിയോജിക്കുമ്പോഴുള്ള ആ കുസൃതി നിറഞ്ഞ ചിരി...വില്‍ മിസ് യു ചീഫ്... പ്രകാശ് രാജ് കുറിച്ചു
കരുണാനിധി എം.ജി.ആര് എന്നിവരുടെ രാഷ്ട്രീയ ജീവിതത്തെയും സൗഹൃദത്തേയും ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് 'ഇരുവര്‍'. ചിത്രത്തില്‍ എം.ജി.ആര് ആയി മോഹന്‍ലാല്‍ വേഷമിട്ടപ്പോള്‍ കരുണാനിധിയായി അഭിനയിച്ചത് പ്രകാശ് രാജ് ആണ്. ചിത്രത്തിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി.
prakash raj remembering late karunanidhi prakash raj on karunanidhi demise iruvar movie