ഉദ്ധവ് താക്കറേ, പ്രകാശ് രാജ് | ഫോട്ടോ: പി.ടി.ഐ, ഹക്സർ ആർ.കെ | മാതൃഭൂമി
മുംബൈ: നിരവധി പേരാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉദ്ധവ് താക്കറേ രാജിവെച്ചതില്‍ പ്രതികരണവുമായെത്തിയത്. സിനിമാരംഗത്തുനിന്നുള്ളവരും അതില്‍പ്പെടും. പ്രകാശ് രാജാണ് അതിലൊരാള്‍. ജനങ്ങളെന്നും ഉദ്ധവിനൊപ്പമുണ്ടാവുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മഹത്തായ കാര്യമാണ് നിങ്ങള്‍ ചെയ്തത്. നിങ്ങള്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി ചെയ്തതെന്തെന്ന് മനസിലാക്കി ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് എനിക്കുറപ്പാണ്. ചാണക്യന്മാര് ഇന്ന് ലഡു കഴിച്ചേക്കാമെങ്കിലും നിങ്ങളുടെ പരിശുദ്ധി എന്നും നിലനില്ക്കും. പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
അദ്ദേഹത്തിനുപുറമേ നടി ഊര്‍മിള മതോണ്ഡ്കറും ഉദ്ധവ് താക്കറേയ്ക്കുള്ള പിന്തുണയുമായി രംഗത്തെത്തി. കോവിഡ് സമയത്ത് ഉദ്ധവ് കാണിച്ച നേതൃഗുണത്തെ അഭിനന്ദിച്ചുകൊണ്ടാണ് അവര്‍ ട്വീറ്റ് ചെയ്തത്. മഹാരാഷ്ട്രയെ വര്‍ഗീയ വിദ്വേഷത്തില്‍ നിന്നും മതഭ്രാന്തില്‍ നിന്നും നേതാവെന്ന നിലയിലുള്ള നിങ്ങളുടെ പ്രവര്‍ത്തനം അകറ്റി നിര്‍ത്തി. നിങ്ങളുടെ നേതൃത്വം മാതൃകാപരവും നിഷ്പക്ഷവും ധീരവും ഉത്തരവാദിത്വമുള്ളതും സുതാര്യവും ആശയവിനിമയപരവുമാണ്. എന്നാണ് അവര്‍ കുറിച്ചത്.
കഴിഞ്ഞദിവസമാണ് രാഷ്ട്രീയ പ്രതിസന്ധികളേത്തുടര്‍ന്ന് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..