പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക് പാവപ്പെട്ടവർക്ക് ആംബുലൻസ് സൗജന്യമായി നൽകി പ്രകാശ് രാജ്


സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനം ഉറപ്പാക്കുമെന്ന് പ്രകാശ് രാജ് ഫൗണ്ടേഷന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക് പ്രകാശ്രാജ് ഫൗണ്ടേഷൻ സംഭാവന നൽകിയ ആംബുലൻസ് | ഫോട്ടോ: twitter.com/prakashraaj

അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക് പാവപ്പെട്ടവർക്ക് ആംബുലൻസ് സൗജന്യമായി നൽകി നടൻ പ്രകാശ് രാജ്. അപ്പു എക്സ്പ്രസ് എന്നാണ് ആംബുലൻസ് സേവനത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ട് പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനം ഉറപ്പാക്കുമെന്ന് പ്രകാശ് രാജ് ഫൗണ്ടേഷന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആംബുലന്‍സ് കൈമാറിയിരിക്കുന്നത്. അപ്പു എക്സ്പ്രസ്, പ്രിയപ്പെട്ട പുനീത് രാജ്കുമാറിന്റെ സ്മരണാർത്ഥം ആവശ്യമുള്ളവർക്കായി ഒരു ആംബുലൻസ് സംഭാവന നൽകിയിരിക്കുന്നു. ഒരു പ്രകാശ് രാജ് ഫൗണ്ടേഷൻ സംരംഭം. എന്നാണ് അദ്ദേഹം എഴുതിയത്.അപ്പു എന്നാണ് ആരാധകരും സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും പുനീത് രാജ്കുമാറിനെ വിളിക്കുന്നത്. ഈ വരുന്ന നവംബർ ഒന്നിന് കർണാടക സർക്കാർ പുനീതിന് മരണാനന്തര ബഹുമതിയായി കർണാടക രത്ന പുരസ്കാരം പ്രഖ്യാപിക്കാനിരിക്കുകയാണ്. കർണാടകയുടെ ഏറ്റവും വലിയ ഈ ബഹുമതി സ്വന്തമാവുന്ന പത്താമത്തെ നടനാവും ഇതോടെ പുനീത്.

Content Highlights: Prakash Raj donates free ambulance to poor, Puneeth Rajkumar, Karnataka Ratna Award to Puneeth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented