രു പാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെ ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന പ്രകാശ് രാജിനോട് പിന്തുണ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുകയാണെങ്കില്‍ പിന്‍തുണ നല്‍കാമെന്നാണ് വാഗ്ദാനം. 

പതിനഞ്ച് വര്‍ഷമായി ബി ജെ പിയുടെ കുത്തകയാണ് ബംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലം. അതേ സമയം ബി ജെ പിക്കും ആര്‍ എസ് എസിനുമെതിരെ വിമര്‍ശനങ്ങളും നിലപാടുകളുമായി പ്രചരണം നടത്തുന്ന പ്രകാശ് രാജ് ഒപ്പമുണ്ടെങ്കില്‍, അതിനെ തെരഞ്ഞെടുപ്പില്‍ ആ മണ്ഡലം പിടിച്ചെടുക്കാനുള്ള ഒരു കുറുക്കു വഴിയായി കോണ്‍ഗ്രസ് കാണുന്നു.

എന്നാല്‍ ഒരു പാര്‍ട്ടിയിലും അംഗമാകില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് പ്രകാശ്‌രാജ്. അംഗത്വം ആവശ്യപ്പെടാതെ പിന്‍തുണ നല്‍കുമെങ്കില്‍ അതു സ്വീകരിക്കാന്‍ തയ്യാറാണെന്നും നടന്‍ പറഞ്ഞിരുന്നു. നടന് പിന്‍തുണ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടിയും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

Content Highlights : Prakash Raj, 2019 Lok Sabha elections