'സ്വന്തമായി കഥയില്ലെങ്കില്‍ സിനിമ എടുക്കരുത്'; ബോളിവുഡിനെ വിമര്‍ശിച്ച് പ്രകാശ് ഝാ


പ്രകാശ് ഝാ, ലാൽ സിംഗ് ഛദ്ദയിൽ ആമീർ ഖാൻ

മീപകാലത്തെ ബോളിവുഡ് സിനിമകളായ ലാല്‍ സിംഗ് ഛദ്ദ, രക്ഷാബന്ധന്‍ തുടങ്ങിയ സിനിമകളുടെ പരാജയത്തെക്കുറിച്ച് സംവിധായകന്‍ പ്രകാശ് ഝാ. ബഹിഷ്‌കരണാഹ്വാനങ്ങള്‍ അല്ല സിനിമയെ പ്രതികൂലമായി ബാധിക്കുന്നതെന്നും നല്ല സിനിമകള്‍ സൃഷ്ടിക്കപ്പെടാത്തതാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

'മോശം സിനിമയാണ് ഉണ്ടാക്കുന്നതെന്ന് സ്വയം മനസ്സിലാക്കണം. കോര്‍പ്പറേറ്റ് കമ്പനികളും അവരുടെ പണവും കോടികള്‍ വാങ്ങുന്ന താരങ്ങളുമുണ്ടെങ്കില്‍ സിനിമ എല്ലാം തികഞ്ഞതാകില്ല. അതിന് നല്ല കഥയാണ് ആവശ്യം. മാത്രമല്ല ജീവിതവുമായി താതാത്മ്യം ചെയ്യുന്നതാണെന്ന തോന്നല്‍ പ്രേക്ഷകരിലുണ്ടാകണം. ഹിന്ദിയില്‍ സിനിമ എടുക്കുന്ന ഒരു വ്യവസായം. അതും ഹിന്ദി മനസ്സിലാകുന്നവര്‍ക്ക് വേണ്ടി. എന്തിനാണ് റീമേക്കുകള്‍ക്ക് പിറകേ പോകുന്നത്. നിങ്ങള്‍ക്ക് സ്വന്തമായി കഥയില്ലെങ്കില്‍ സിനിമ ചെയ്യാതിരിക്കുക', പ്രകാശ് ഝാ പറയുന്നു.

'ബഹിഷ്‌കരണാഹ്വാനങ്ങള്‍ പുതിയ പ്രതിഭാസമല്ലെന്നും ഇന്നതിന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു എന്ന വ്യത്യാസം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലാല്‍ സിംഗ് ഛദ്ദയെ ബഹിഷ്‌കരണ കാമ്പയിനുകളല്ല ബാധിച്ചത്. ദംഗലിനെതിരേയും സമാനമായ ആക്രമണമുണ്ടായിരുന്നു. എന്നാല്‍ സിനിമ വലിയ വിജയമായി. പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ സാധിക്കാത്തതുകൊണ്ടാണ് സിനിമ പരാജയമാകുന്നത്. നിങ്ങള്‍ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തു എന്നതെല്ലാം രണ്ടാമത്തെ വിഷയമാണ്. അതിന്റെ ഉള്ളടക്കമാണ് ഏറ്റവും പ്രധാനം', പ്രകാശ് ഝാ പറഞ്ഞു.

Content Highlights: Prakash Jha on box office failure of Aamir Khan's Laal Singh Chaddha Boycott campaign


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented