‌ടി പ്രയാ​ഗ മാർ‌ട്ടിൻ നന്ദമൂരി ബാലകൃഷ്ണ നായകനായ ചിത്രത്തിലൂട‌െ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബോയപതി ശ്രീനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലകൃഷ്ണയു‌ടെ 106-ാമത്തെ ചിത്രമാണിത്. എന്നാൽ ചിത്രത്തിൽ നിന്ന് പ്രയാ​ഗയിപ്പോൾ പുറത്ത് പോയെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. പ്രയാ​ഗയ്ക്ക് പകരം  നടി പ്രഗ്യ ജയ്‌സ്വാളാണ് ചിത്രത്തിലെ നായികയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ബാലകൃഷ്ണയുമായുള്ള പ്രയാ​ഗയുടെ രസതന്ത്രം ശരിയായില്ലെന്ന് സംവിധായകന് തോന്നിയത് കൊണ്ടാണ് ന‌ടിയെ മാറ്റിയതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ലോക്ഡൗണിൽ പ്ര​ഗ്യയ്ക്ക് മറ്റു സിനിമകളൊന്നും ചെയ്യാനില്ലായിരുന്നു. അതുകൊണ്ടാണ് പ്ര​ഗ്യയെ ചിത്രത്തിന് പരി​ഗണിച്ചതെന്ന് ഇവർ കൂട്ടിച്ചേർത്തു. 

മിരിയാല രവീന്ദർ റെഡ്ഡി നിർമിക്കുന്ന ഈ ചിത്രത്തിൽ ബാലകൃഷ്ണ ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. അതിലൊന്ന് അഘോര സന്യാസിയുടെ കഥാപാത്രമാണ്. മലയാളി താരം ഷംന കാസിമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

Content Highlights: Pragya Jaiswal replaces Prayaga Martin in NBK 106, Nandamuri Balakrishna