സൈ എന്ന തെലുഗ് ചിത്രം ചെയ്യുന്നതിന് മുന്‍പ് രാജമൗലി എന്ന സംവിധായകനെക്കുറിച്ച് കേട്ടിട്ട് പോലുമില്ലായിരുന്നുവെന്ന് നടന്‍ പ്രദീപ് റാവത്ത്. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രദീപ് റാവത്ത് രാജമൗലിക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ചത്.

"സൈ എന്ന ചിത്രത്തിലാണ് അദ്ദേഹത്തിനൊപ്പം ഞാന്‍ ആദ്യമായി ജോലി ചെയ്യുന്നത്. നല്ലൊരു വില്ലനെ തേടിയുള്ള അന്വേഷണത്തിലായിരുന്നു രാജമൗലി. ലഗാനിലെ കഥാപാത്രം കണ്ടിട്ടായിരുന്നു വിളിച്ചത്. ഇങ്ങനെയൊരു സംവിധായകനെക്കുറിച്ച് നേരത്തെ കേട്ടിട്ട് പോലുമില്ലായിരുന്നു.  സീനിയറായ ഒരാളാണെന്ന് കരുതി കാണാന്‍ പോയപ്പോഴാണ് വളരെ ചെറുപ്പമാണല്ലോ എന്ന് മനസിലായത്. Star And Styleറഗ്ബി മല്‍സരത്തെ അടിസ്ഥാനമാക്കിയായിരുന്നു  സിനിമ. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയിരുന്നു. 

എന്റെ പ്രകടനം ഇഷ്ടമായപ്പോള്‍ അദ്ദേഹം തിരക്കഥയില്‍ ചെറിയ ചില മാറ്റങ്ങളും വരുത്തി. വേറൊരു വില്ലനും അതുപോലൊരു തിരക്കഥ കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. അതിന് ശേഷം ഇന്നും ആന്ധ്രാക്കാര്‍ എന്നെ ഭിക്ഷു എന്നാണ് വിളിക്കുന്നത്. അതിന് ശേഷം രാജമൗലി പ്രഭാസിനെ നായകനാക്കി ചെയ്ത ഛത്രപതിയിലും പ്രധാന വില്ലന്‍വേഷമായിരുന്നു".

  അഭിമുഖത്തിന്റെ പൂര്‍ണരൂപം സ്റ്റാര്‍ ആന്റ് സ്‌റ്റൈലില്‍ വായിക്കാം

 

 

Content Highlights : Pradeep Rawat About Rajamouli Star And Style Article