പ്രദീപ് രംഗനാഥൻ ലവ് ടുഡേ പോസ്റ്ററിൽ | Photo:@gopigk7
സിനിമ വന്‍ വിജയമാകുമ്പോള്‍ സംവിധായകര്‍ക്ക് നിര്‍മാതാക്കള്‍ കാര്‍ സമ്മാനം നല്‍കുന്നത് തമിഴകത്ത് പതിവാണ്. എന്നാല്‍ പെട്രോള്‍ അടിക്കാനുള്ള പണമില്ലാത്തതിനാല്‍ കാര്‍ സ്വീകരിക്കാന്‍ കഴിയാതെ പോയ സംവിധായകനാണ് പ്രദീപ് രംഗനാഥന്. കാറിന് പകരം പണം മതിയെന്നായിരുന്നു നിര്‍മാതാവിന്റെയടുത്ത് പ്രദീപിന്റെ മറുപടി. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രദീപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സിനിമ ചെയ്യുന്നത് ആത്മസംതൃപ്തിക്ക് വേണ്ടിയാണ്. പണം മാത്രമല്ല ലക്ഷ്യം. പ്രദീപ് പറഞ്ഞു. കോമാളിയുടെ വിജയത്തിന് ശേഷമാണ് നിര്‍മാതാവ് പ്രദീപിന് കാര്‍ സമ്മാനം നല്‍കിയത്. എന്നാല്‍ തുല്യമായ തുക ആഭ്യര്‍ത്ഥിച്ച പ്രദീപ്, പിന്നീടുള്ള തന്റെ അതിജീവനത്തിന് പണം ഉപയോഗിച്ചതായും അഭിമുഖത്തില്‍ പറയുന്നു. 2019-ല്‍ പുറത്തിറങ്ങിയ കോമാളി വലിയ വിജയമായിരുന്നു.
എന്റെ പാഷന് പിന്തുടരാനാണ് ഞാന്‍ ആഗ്രഹിച്ചത്. കാശിന് ബുദ്ധിമുട്ടുള്ളപ്പോള്‍ പോലും സിനിമ ചെയ്യാത്തതെന്താണെന്ന് പലര്‍ക്കും മനസ്സിലായില്ല. എനിക്ക് വേണ്ടത് സംതൃപ്തിയാണ്. പ്രദീപ് രംഗനാഥന് വ്യക്തമാക്കി.
കോമാളി എന്ന ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ലവ് ടുഡേയും വലിയ വിജയമായിരുന്നു. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവിസാണ് ചിത്രം റിലീസിനെത്തിച്ചത്.
Content Highlights: Pradeep Ranganathan, Love Today, Comali, Producer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..