ഭൂതമായി പ്രഭുദേവ 15- ന് എത്തും, ട്രെയിലറിന് ലഭിച്ചത് വൻ വരവേൽപ്


പ്രഭുദേവക്കൊപ്പം അശ്വന്ത് കുമാർ എന്ന ബാലതാരവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു

മൈ ഡിയർ ഭൂതത്തിൽ പ്രഭുദേവയും അശ്വന്ത കുമാറും

റിലീസിന് മുമ്പേ തന്നെ ആരാധക ശ്രദ്ധയാകർഷിച്ച പ്രഭുദേവ ചിത്രമാണ് 'മൈ ഡിയർ ഭൂതം'. ചിത്രത്തിൻ്റെ ട്രെയിലറിന് വൻവരവേല്പാണ് ലഭിച്ചത്. നാല്പതു ലക്ഷത്തിൽ പരം കാഴ്ചക്കാരെ നേടി യൂ ട്യൂബിൽ ട്രെയിലർ ട്രെൻഡിങ്ങായിരുന്നു. ആദ്യന്തം ആബാലവൃദ്ധം ആരാധകരെയും ആനന്ദിപ്പിക്കുന്ന ഒരു ഫാൻ്റസി എൻ്റർടൈനറാണ് ചിത്രം.

പ്രഭുദേവ ഭൂതമായി അഭിനയിക്കുന്ന സിനിമയിലെ നായിക രമ്യാ നമ്പീശനാണ്. പ്രഭുദേവക്കൊപ്പം അശ്വന്ത് കുമാർ എന്ന ബാലതാരവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിൽ ഭൂതമാവുന്നതിനായി പ്രഭുദേവ തല മുണ്ഡനം ചെയ്തതും ഒട്ടേറെ ഗൃഹപാഠങ്ങൾ നടത്തിയതും വാർത്താപ്രാധാന്യം നേടിയിരുന്നു.

മഞ്ഞപൈ, കടമ്പൻ തുടങ്ങി തമിഴിലും തെലുങ്കിലും കുറെ നല്ല സിനിമകൾ അണിയിച്ചൊരുക്കിയിട്ടുള്ള എൻ.രാഘവനാണ് ' മൈ ഡിയർ ഭൂത ' ത്തിൻ്റെ രചയിതാവും സംവിധായകനും. സുരേഷ് മേനോൻ, ബിഗ് ബോസ് സംയുക്ത, ഇമാൻ അണ്ണാച്ചി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. യു. കെ. സെന്തിൽ കുമാർ ഛായാഗ്രഹണവും ഡീ. ഇമാൻ സംഗീതവും നിർവിച്ചിരിക്കുന്നു.

അഭിഷേക് ഫിലിംസിൻ്റെ ബാനറിൽ രമേഷ് P.പിള്ള നിർമ്മിച്ച ഈ ചിത്രം ജൂലായ് 15- നു മുരളി സിൽവർ സ്ക്രീൻ പിക്ചേഴ്സ് കേരളത്തിൽ റിലീസ് ചെയ്യും.

Content Highlights: prabhudeva, new movie my dear bootham to theatres

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented