പ്രഭുദേവ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം പൊയ്ക്കാൽ കുതിരയുടെ പോസ്റ്റർ പുറത്തിറങ്ങി. വേറിട്ട ​ഗെറ്റപ്പിലാണ് പ്രഭുദേവ ചിത്രത്തിലെത്തുന്നത്. പൊയ്ക്കാലുമായെത്തുന്ന പ്രഭുദേവയുടെ കഥാപാത്രത്തിന്റെ ലുക്കാണ് പോസ്റ്ററിലുള്ളത്.

ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് പി ജയകുമാർ ആണ്. അഡൾട്ട് കോമഡി ചിത്രങ്ങളായ ഹര ഹര മഹാദേവതി, ഇരുട്ട് അറൈയിൽ മുരട്ട് കുത്ത് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സന്തോഷ്.

വിനോദ് ആണ് നിർമാണം. ഇമ്മൻ സം​ഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ പ്രകാശ് രാജ്, വരലക്ഷ്മി, റൈസ വിൽസൺ തുടങ്ങിയവരും വേഷമിടുന്നു.

content highlights : Prabhu Deva plays a physically challenged in Poikkal Kuthirai