പ്രഭുദേവ വിവാഹിതനായി, വധു ഫിസിയോതെറാപിസ്റ്റ്?


ബിഹാർ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റുമായി സെപ്തംബറിൽ താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്നാണ് ഇന്ത്യ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നത്.

Photo | Mathrubhumi Archives

നടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭുദേവയുടെ വിവാഹം സംബന്ധിച്ച വാർത്തയായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി ​ഗോസിപ് കോളങ്ങളിലെ ചർച്ചാവിഷയം. പ്രഭുദേവ രണ്ടാമതും വിവാഹിതനാകാൻ പോവുകയാണെന്നും സഹോദരിയുടെ മകളുമായി താരം പ്രണയത്തിലാണെന്നും വാർത്തകൾ പരന്നു.

എന്നാൽ ഈ വാർത്തകൾ തെറ്റാണെന്നും പ്രഭുദേവയുടെ വിവാഹം കഴിഞ്ഞുവെന്നും വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് താരത്തോട് അടുത്ത വൃത്തങ്ങൾ. ഇന്ത്യ ടുഡേയോടാണ് ഇവർ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ബിഹാർ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റുമായി സെപ്തംബറിൽ താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്നാണ് ഇന്ത്യ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നത്. പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയിൽ വച്ചായിരുന്നു വിവാഹമെന്നും ഇരുവരും ഇപ്പോൾ ചെന്നൈയിലുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പുറം വേദനയുമായി ബന്ധപ്പെട്ടാണ് താരം ഫിസിയോതെറാപ്പിസ്റ്റിനെ കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും സെപ്തംബറിൽ വിവാഹിതരാകുകയുമായിരുന്നു. റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഇതിനോട് പ്രഭുദേവയോ താരത്തിന്റെ മാനേജറോ പ്രതികരിച്ചിട്ടില്ല.

പ്രഭുദേവയുടെ വിവാഹമോചനവും പ്രണയവും പ്രണയത്തകർച്ചയുമെല്ലാം നേരത്തെ വാർത്തയായതാണ്.

റംലത്തായിരുന്നു പ്രഭുദേവയുടെ ആ​ദ്യ ഭാര്യ. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുമുണ്ട്. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുമായി പ്രണയത്തിലായതോടെ റംലത്തിൽ നിന്ന് പ്രഭുദേവ വിവാഹമോചനം നേടി. എന്നാൽ അധികം വൈകാതെ നയൻസും പ്രഭുദേവയും വേർപിരിയുകയും ചെയ്തു.

Content Source : Indiatoday.in

Content Highlight : Prabhu Deva marries a physiotherapist in september sources says

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented