വീഡിയോയിൽ നിന്നും, രാംചരൺ | photo: screengrab, instagram/ramcharan
ഒരിടവേളയ്ക്കുശേഷം സിനിമാ സെറ്റിലെത്തിയ രാം ചരണിന് നാട്ടു നാട്ടു പാട്ടിന്റെ ചുവടുകളോടെ സ്വാഗതമരുളി അണിയറപ്രവര്‍ത്തകര്‍. മികച്ച ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ ആര്‍.ആര്‍.ആറിലെ നാട്ടുനാട്ടു ഗാനം പുരസ്‌കാരം നേടിയിരുന്നു. ഓസ്‌കര്‍ ചടങ്ങില്‍ പങ്കെടുത്തശേഷം വെള്ളിയാഴ്ചയാണ് ചിത്രത്തിലെ നായകരിലൊരാളായ രാം ചരണ്‍ ഇന്ത്യയിലെത്തിയത്.
താരത്തിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് നൃത്തസംവിധായകന്‍ പ്രഭുദേവയുടെ നേതൃത്വത്തില്‍ നായകന് വ്യത്യസ്ത സ്വീകരണമൊരുക്കിയത്. എസ്. ശങ്കറാണ് പുതിയ ചിത്രത്തിന്റെ സംവിധായകന്‍. രാംചരണിന്റെ 75-ാം സിനിമയാണിത്. പ്രഭുദേവയ്‌ക്കൊപ്പം നൂറിലധികം പേര്‍ നാട്ടു നാട്ടുവിന് ചുവടുവെച്ചു.
നൃത്തവീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച താരം ഷൂട്ടിങ്ങിലേക്കു മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്നും ഇത്ര മനോഹരമായ സ്വാഗതം നല്‍കിയതിന് എത്ര നന്ദിപറഞ്ഞാലും മതിയാകില്ലെന്നും കുറിച്ചു. പ്രഭുദേവയ്ക്കും നന്ദി അറിയിച്ചു.
പുതിയ ചിത്രത്തില്‍ കിയാരാ അദ്വാനിയാണ് നായികയാകുന്നത്. രണ്ടാംതവണയാണ് കിയാരയും രാം ചരണും ഒന്നിക്കുന്നത്.
Content Highlights: Prabhu Deva and team Welcome Ram Charan in RC 15 Film’s Sets With Naatu Naatu Dance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..