രാധേ ശ്യാമിൽ പ്രഭാസും പൂജയും
സാഹോയ്ക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന പ്രണയ ചിത്രം രാധേ ശ്യാമിന്റെ പുതിയ റിലീസ് തീയതി പുറത്ത് വിട്ടു. മാര്‍ച്ച് 11നാണ് ചിത്രം പ്രദർശനത്തിനെത്തുക.
വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാവുന്ന ഹസ്തരേഖ വിദഗ്ദ്ധനാണ് വിക്രമാദിത്യന്. പൂജ ഹെഗ്ഡേ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. പ്രേരണ എന്നാണ് പൂജയുടെ കഥാപാത്രത്തിന്റെ പേര്.
യുവി ക്രിയേഷന്, ടി - സീരീസ് ബാനറില്‍ ഭൂഷണ് കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സച്ചിന് ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തും. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുന്ന പുറത്തിറങ്ങുന്ന രാധേശ്യാമിലെ മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിന് പ്രഭാകറാണ്. ഛായാഗ്രഹണം: മനോജ് പരമഹംസ,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി
Content Highlights : Prabhas Pooja Hegde movie RadheShyam to hit theatres in march release date announced
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..