ജയറാം, മമ്മൂട്ടി, മോഹൻലാൽ, പ്രഭാസ്
മമ്മൂട്ടിയെയും മോഹന്‍ലാലിനെപ്പോലെയും ജയറാമിനെപ്പോലെയും സിനിമയില്‍ നിലനില്ക്കണമെങ്കില് വര്‍ഷങ്ങളുടെ ഒരുപാട് അധ്വാനം വേണമെന്ന് പ്രഭാസ്. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രഭാസ്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രഭാസ്.
വ്യക്തി ജീവിതത്തില്‍ കല്യാണം കഴിഞ്ഞ് സെറ്റിലായിട്ടുണ്ടാകുമെന്നും അന്നും ആളുകള്‍ തന്റെ സിനിമ കാണണമെന്നാണ് ആഗ്രഹമെന്നും പ്രഭാസ് പറയുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം.. ഇവരെല്ലാം മുപ്പതും നാല്‍പ്പതും വര്‍ഷങ്ങളായി സിനിമയില്‍ തുടരുന്നു. ഒരുപാട് അധ്വാനം വേണം അങ്ങനെ നിലനില്ക്കാന്. പലപ്പോഴും ഭയങ്കരമായി പൊരുതേണ്ടി വരും. ജയിക്കുക, തോല്‍ക്കുക, ഓരോ വീഴ്ചയില്‍ നിന്നും എഴുന്നേറ്റ് വീണ്ടും പൊരുതുക. അത്രയുമൊക്കെ സമയം ഞങ്ങളുടെ തലമുറയ്ക്ക് ഉണ്ടാകുമോ എന്ന് എനിക്കറിയില്ല. അവരെപ്പോലെ പൊരുതാന്‍ കഴിവുള്ളവരാണോ ഞങ്ങള്‍ എന്ന കാര്യത്തിലും സംശയമുണ്ട്.
എങ്കിലും അടുത്ത പത്തുവര്‍ഷത്തേക്കെങ്കിലും സിനിമയില്‍ നിലനില്ക്കാന് കഴിയുമെന്നാണ് വിശ്വാസം. അതിനുള്ളില്‍ സിനിമയെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും പറ്റും. ബാഹുബലി വരെയുള്ള കാലം ഒരു ഒഴുക്ക് പോലെ ആയിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള ഓരോ ദിവസവും ഓരോ പരീക്ഷണങ്ങളാണ്. ശരിക്കുമൊരു പരീക്ഷണ ഘട്ടം എന്ന് പറയാം. ഇനി വരുന്ന വര്‍ഷങ്ങളില്‍ എനിക്ക് മനസിലായേക്കാം, എങ്ങനെയാണ് ഒരു ഇന്ത്യന്‍ സിനിമ വേണ്ടതെന്ന്- പ്രഭാസ് പറഞ്ഞു.
രാധകൃഷ്ണ കുമാര്‍ സംവിധാനം ചെയ്ത രാധേശ്യാം ആയിരുന്നു പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം. മാര്‍ച്ച് 11 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ശരാശരി പ്രതികരണമാണ് ലഭിച്ചത്. പ്രശാന്ത് നീലിന്റെ സലാറാണ് പ്രഭാസിന്റെ അടുത്ത ചിത്രം. പൃഥ്വിരാജ് സുകുമാരന്‍, ശ്രുതി ഹാസന് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. ആദിപുരുഷ് ആണ് മറ്റൊരു ചിത്രം. സെയ്ഫ് അലി ഖാന്, കൃതി സനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഈ രണ്ട് പ്രൊജക്ടുകളും പാന്‍ ഇന്ത്യന്‍ റിലീസുകളാണ്.
Content Highlights: Prabhas, Mammootty, Mohanlal, Jayaram, struggles as an actor, Radhe Shyam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..