രാധേ ശ്യാമിന്റെ പരാജയത്തില്‍ പ്രതികരണവുമായി പ്രഭാസ്


പ്രഭാസ്, രാധേ ശ്യമിലെ രംഗം

പ്രഭാസിനെ നായകനാക്കി രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്ത രാധേ ശ്യാം മാര്‍ച്ച് 11 നാണ് തിയേറ്ററുകളിലെത്തിയത്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ വരവേറ്റ രാധേ ശ്യാം നിരാശയാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. ചിത്രത്തിന്റെ പ്രമേയവും ഛായാഗ്രഹണവും വിഎഫ്എക്‌സും എഡിറ്റിങ്ങുമെല്ലാം വന്‍തോതില്‍ വിമര്‍ശിക്കപ്പെട്ടു. ഇതെക്കുറിച്ച് പ്രതികരിക്കുകയാണ് പ്രഭാസ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഭാസ് ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച്സംസാരിച്ചത്. എന്നില്‍ നിന്ന് പ്രേക്ഷകര്‍ കുറച്ച് കൂടി നല്ലത് പ്രതീക്ഷിക്കുന്നുണ്ടായിരിക്കാമെന്ന് പ്രഭാസ് പറഞ്ഞു.

''കോവിഡ് അല്ലെങ്കില്‍ തിരക്കഥയിലുള്ള എന്തോ കുറവ്. അതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്. എന്നെ ആളുകള്‍ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. എന്നില്‍ നിന്ന് നല്ലത് മാത്രം പ്രതീക്ഷിക്കുന്നത് കൊണ്ടുമാകാം''- പ്രഭാസ് പറഞ്ഞു.

പാന്‍ ഇന്ത്യ റിലീസായെത്തിയ രാധേ ശ്യാം പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമായി മാറി. 350 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് 214 കോടി മാത്രമേ നേടാനായുള്ളൂ. ടി സീരീസും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. വിക്രമാദിത്യ എന്ന ഹസ്തരേഖ വിദഗ്ധന്റെ കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചത്. പൂജ ഹെഗ്‌ഡെ, ഭാഗ്യശ്രീ, സത്യരാജ്, ജഗപതി ബാബു തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തില്‍ വേഷമിട്ടിരുന്നു.


Content Highlights: Prabhas on Failure of Radhe Shyam, box office collection, Radha Krishna Kumar, Pooja Hegde

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section




Most Commented