ഓം റൗട്ട് പങ്കുവെച്ച ചിത്രം | photo: special arrangements
പ്രഭാസ് നായകനാകുന്ന 'ആദിപുരുഷ്' റിലീസിനൊരുങ്ങുന്നു. ജൂണ്‍ 16-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ മാര്‍ച്ച് 30-ന് ആരംഭിക്കുന്ന
ആദിപുരുഷ് ക്യാംപെയ്‌ന് മുന്നോടിയായി നിര്‍മാതാവ് ഭൂഷണ്‍ കുമാറും സംവിധായകന്‍ ഓം റൗട്ടും ജമ്മു കാശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ്. ഇരുവരും ക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം സംവിധായകന്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രഭാസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. രാമായണ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തില്‍ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ്. നടന്‍ സണ്ണി സിങ്ങും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം.
ഛായാഗ്രഹണം -ഭുവന്‍ ഗൗഡ, സംഗീത സംവിധാനം -രവി ബസ്രുര്‍, എഡിറ്റിങ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം. ഹത്രെ. സംഗീതം -അജയ്-അതുല്‍, പശ്ചാത്തല സംഗീതം -സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.
Content Highlights: prabhas movie adipurush releasing on june 16
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..