ഓം, റൂമിലേക്ക് വാ; ട്രോളർമാർ ആഘോഷമാക്കി പ്രഭാസിന്റെ പുതിയ കലിപ്പ് വീഡിയോ


ആദിപുരുഷിന്റെ സംവിധായകൻ ഓം റൗട്ടിനെ പ്രഭാസ് തന്റെ മുറിയിലേക്ക് വിളിക്കുന്ന പ്രഭാസാണ് വീഡിയോയിൽ.

വൈറൽ വീഡിയോയിൽ പ്രഭാസ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

പ്രഭാസ് നായകനാവുന്ന പുതിയ ചിത്രം ആദിപുരുഷിനെ ട്രോളർമാർ വെറുതേവിടുന്ന മട്ടില്ല. ടീസറിനെതിരെ വൻ വിമർശനം ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു വീഡിയോ കൂടി പുറത്തുവന്നിരിക്കുകയാണ്. ആദിപുരുഷിന്റെ സംവിധായകൻ ഓം റൗട്ടിനെ പ്രഭാസ് തന്റെ മുറിയിലേക്ക് വിളിക്കുന്ന പ്രഭാസാണ് വീഡിയോയിൽ.

ഓം എവിടെ, മുറിയിലേക്ക് വരൂ എന്നാണ് സെക്കൻഡുകൾ മാത്രമുള്ള വീഡിയോയിൽ പ്രഭാസ് പറയുന്നത്. ടീസർ കണ്ടിട്ട് താരം സംവിധായകനെ വിളിപ്പിക്കുന്നതാവാം ഇതെന്നാണ് ട്രോളർമാരുടെ ഭാഷ്യം. ടീസർ കണ്ടിട്ട് പ്രഭാസ് കലിപ്പായെന്നാണ് വീഡിയോക്ക് ഒരാളുടെ കമന്റ്. ടീസർ റിയാക്ഷൻ ആയിരിക്കുമെന്ന് വേറൊരു കമന്റ്. പ്രാഞ്ചിയേട്ടനിൽ മമ്മൂട്ടി ഇന്നസെന്റിനെ വിളിച്ചു മുറിയിൽ കേറ്റുന്ന സീൻ ഓർമ വന്നെന്നാണ് മറ്റൊരാളുടെ അഭിപ്രായം. ഇതൊന്നുമല്ലാതെ വല്ല കാറും കൊടുക്കാൻ വിളിച്ചതായിരിക്കുമെന്ന് പോസിറ്റീവായി ചിന്തിക്കുന്നവരുമുണ്ട്.പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി നിർമിച്ചിരിക്കുന്ന ചിത്രത്തിന് 500 കോടി രൂപയാണ് മുതൽമുടക്ക്. എന്നാൽ ടീസർ റിലീസിന് പിന്നാലെ വലിയ വിമർശനമാണ് ചിത്രത്തിനും അണിയറപ്രവർത്തകർക്കും നേരിടേണ്ടി വന്നത്. സിനിമയിലെ മോശം വി.എഫ്.എക്സ് ആണ് വിമർശനത്തിന് ഇടയാക്കിയത്. ടീസറിന് ട്രോളുകൾ കൂടിയതോടെ പ്രമുഖ വിഎഫ്എക്സ് കമ്പനിയായ എൻ.വൈ വിഎഫ്എക്സ് വാല തങ്ങളല്ല ചിത്രത്തിനുവേണ്ടി പ്രവർത്തിച്ചതെന്ന് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു.

കൃതി സനോൺ ആണ് ചിത്രത്തിൽ നായിക. 2023 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്കും തെലുങ്കിനും പുറമേ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും മൊഴിമാറ്റിയെത്തും. ഐമാക്സ് 3ഡി ഫോർമാറ്റിലും ചിത്രമിറങ്ങുന്നുണ്ട്.

Content Highlights: prabhas leaked video, prabhas calling director to his room, adipurush teaser, viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented