ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും | PHOTO: SCREEN GRAB
പ്രഭാസ് നായകനാകുന്ന 'ആദിപുരുഷി'ന്റെ ഏറ്റവും പുതിയ ട്രെയിലർ പുറത്തിറങ്ങി. രാമായണ കഥ പ്രമേയമാകുന്ന ചിത്രത്തിൽ നായികയായെത്തുന്നത് കൃതി സനോനാണ്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രഭാസ് രാമനാകുന്ന ചിത്രത്തിൽ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. നടൻ സണ്ണി സിങ്ങും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യം പുറത്തിറങ്ങിയ ട്രെയിലർ ഏറെ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു. വീണ്ടും വി.എഫ്.എക്സിൽ മാറ്റം വരുത്തി ഇറങ്ങിയ രണ്ടാമത്തെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ റിലീസിന് മുൻപുള്ള അവസാനത്തെ ട്രെയിലറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ആദിപുരുഷ്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിലാണ് ട്രെയിലർ ലോഞ്ച് നടന്നത്. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് സംഗീത സംവിധായകരായ അജയ് - അതുൽ, ഹരിചരൺ എന്നിവർ അണിനിരന്ന സംഗീത നിശ, ആദിപുരുഷിലെ ഗാനങ്ങൾ ഉൾക്കൊള്ളിച്ച നൃത്ത പരിപാടി എന്നിവയും അരങ്ങേറിയിരുന്നു. വേദിയിലേക്കെത്തിയ പ്രഭാസിനെ 'ബാഹുബലി' എന്ന ഹർഷാരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. നടൻമാരായ ദേവദത്ത നാഗിൻ, സണ്ണി സിംഗ് നിജ്ജർ എന്നിവരും ചടങ്ങിനെത്തിയിരുന്നു.
ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം. ജൂൺ 16-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Content Highlights: prabhas krithi sanon movie adipurush movie trailer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..