തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്ന വാര്‍ത്ത തെറ്റ്. 25 ലക്ഷം രൂപയാണ് അദ്ദേഹം കേരളത്തിനായി നല്‍കിയതെന്നും തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ വന്നതെങ്ങനെയെന്ന് അറിയില്ലെന്നും പ്രഭാസിനോട് അടുത്ത വ്യക്തമാക്കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെലുങ്ക് സിനിമയില്‍നിന്നു വിജയ് ദേവരകൊണ്ട കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയെന്ന് അറിയിച്ചതിന് പിന്നാലെയാണ് പ്രഭാസ് ഒരു കോടി രൂപ സംഭാവന നല്‍കിയതായി വാര്‍ത്ത വരുന്നത്. എന്നാല്‍ ഓഗസ്റ്റ് പത്തൊന്‍പതിന് തന്നെ തെലുങ്കിലെ പ്രമുഖ നിര്‍മാതാവ് എസ്.കെ.എന്‍ പ്രഭാസിന്റെ സംഭാവന സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. പ്രഭാസ് 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
എന്നാല്‍ ഫാന്‍സ് പേജുകളിലും മറ്റും പ്രഭാസ് ഒരു കോടി രൂപ നല്‍കിയെന്നാണ് പ്രചരിപ്പിച്ചത്. പിന്നീട്, പ്രഭാസിനോട് അടുത്ത വൃത്തങ്ങള്‍ ഇതു നിഷേധിക്കുകയും അദ്ദേഹം 25 ലക്ഷമാണ് കൊടുത്തതെന്ന് അറിയിക്കുകയും ചെയ്തുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ മലയാള സിനിമയിലെ താരങ്ങള്‍ തെലുഗ് നടന്‍ പ്രഭാസിനെ മാതൃകയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ പ്രഭാസ് നല്‍കിയെന്ന വാര്‍ത്ത വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരു സിനിമയ്ക്ക് മാത്രം മൂന്നും നാലും കോടി പ്രതിഫലം വാങ്ങുന്ന നടന്‍മാര്‍ നമ്മുടെ നാട്ടിലുമുണ്ടെന്ന് കടകംപള്ളി പറഞ്ഞിരുന്നു.
prabhas kerala floods real donation 25 lakhs not one crore prabhas flood donation kadakampalli