പ്രഭാസിന്റെ 'ബാഹുബലി' ജീവിതം അവസാനിച്ചു


ആകെ 613 ദിവസങ്ങളാണ് പ്രഭാസ് ബാഹുബലി സീരീസിന് വേണ്ടി ചെലവഴിച്ചത്

നീണ്ട മൂന്നരവര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭാസ് ബാഹുബലിയുടെ വാളും പരിചയും താഴെവച്ചു. വെള്ളിയാഴ്ചയാണ് താരം ബാഹുബലി: ദ കണ്‍ക്ലൂഷനിലെ തന്റെ അവസാനരംഗം അഭിനയിച്ചു തീർത്തത്. സംവിധായകന്‍ എസ് രാജമൗലി ട്വിറ്ററിലൂടെ പ്രഭാസിനോട് നന്ദി രേഖപ്പെടുത്തിയത് ആരാധകരില്‍ ഒരുപോലെ സങ്കടവും ആവേശവും സൃഷ്ടിച്ചിട്ടുണ്ട്.

2002ല്‍ ഈശ്വര്‍ എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. ബാഹുബലി ആദ്യഭാഗത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ അപ്രതീക്ഷിതമായി രാജമൗലി തിരഞ്ഞെടുത്തത് പ്രഭാസിന്റെ ജീവിതത്തെ മാറ്റി മറിച്ചു. ബാഹുബലിയിലെ കഥാപാത്രം പ്രഭാസിന് രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്തു.

ആകെ 613 ദിവസങ്ങളാണ് പ്രഭാസ് ബാഹുബലി സീരീസിന് വേണ്ടി ചെലവഴിച്ചത്. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ ആദ്യഭാഗം ബാഹുബലി: അവസാനിപ്പിച്ചത്. 2017 ഏപ്രില്‍ 28നാണ് ബാഹുബലി ദ് കണ്‍ക്ളൂഷന്‍ തിയറ്ററുകളിലെത്തുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented