തെലുങ്കു നടന്‍ പ്രഭാസിന്റെ ഹൈദരാബാദിലെ ഗസ്റ്റ് ഹൗസ് റവന്യു വകുപ്പ് പിടിച്ചെടുത്ത് സീല്‍ വെച്ചു.പ്രഭാസിന്റെ വീട് നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് കാണിച്ചാണ് നടപടി. പ്രദേശത്തെ ഏക്കര്‍ കണക്കിന് വരുന്ന വസ്തുവിലെ അനധികൃത നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നടപടികള്‍ ആരംഭിച്ചിരുന്നു.
ഈ പ്രദേശത്തുള്ളവര്‍ കോടതിയെ സമീപിച്ചിരുന്നവെങ്കിലും ഈ ഭൂമി സര്‍ക്കാരിന്റെ അധീനതയില്‍ ഉള്ളതാണെന്ന് സുപ്രിംകോടതി മൂന്ന് മാസം മുമ്പ് വിധിക്കുകയായിരുന്നു.ഇതോടെ തുടര്‍ നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ട് പോവുകയായിരുന്നു. ഈ പ്രദേശത്തോട് ചേര്‍ന്നാണ് പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് എന്നാണ് റവന്യു വകുപ്പിന്റെ വാദം.
ഒഴിപ്പിക്കാനായി പ്രഭാസിന്റെ വീട്ടിലെത്തിയ റവന്യൂ സംഘം വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. അകത്തേക്ക് കടക്കാന്‍ ശ്രമിച്ചില്ലെങ്കിലും ആള്‍ക്കാരെ കാണാത്തതിനാല്‍ നോട്ടിസ് പതിപ്പിച്ച് സംഘം മടങ്ങി.
പ്രശ്‌നത്തില്‍ ഇതു വരെയും പ്രഭാസ് പ്രതികരിച്ചിട്ടില്ല.
വന്‍ വിജയം നേടിയ ബാഹുബലിക്ക് ശേഷം സാഹോയില്‍ അഭിനയിക്കുകയാണ് പ്രഭാസ്. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
Content Highlights: Actor prabhas, baahu bali, saho, sradha kapoor, prabas house sealed by revenue department, hyderabad house of prabhas