രാധേശ്യാമിൽ പ്രഭാസും പൂജയും
പ്രഭാസ് ചിത്രം 'രാധേശ്യാമി'ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളിൽ മനംനൊന്ത് താരത്തിന്റെ ആരാധകൻ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. പൂജ ഹെഡ്ഗേ നായികയായെത്തിയ ചിത്രം രാധാ കൃഷ്ണകുമാറാണ് സംവിധാനം ചെയ്തത്. എന്നാൽ ചിത്രത്തിന് തണുപ്പൻ പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.
പ്രഭാസിന്റെ കടുത്ത ആരാധകനായ 24കാരൻ രവി തേജയാണ് ചിത്രത്തിന് ലഭിച്ച മോശം പ്രതികരണങ്ങളിലും നെഗറ്റീവ് റിവ്യൂകളിലും മനം നൊന്ത് ആത്മഹത്യ ചെയ്തത്. ആന്ധ്രാ സ്വദേശിയാണ് ഇയാൾ. കഴിഞ്ഞ ദിവസം സിനിമ കണ്ട് വീട്ടിലെത്തിയ ഇയാൾ ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയരാത്തതിൽ നിരാശനായി അമ്മയോട് സംസാരിച്ചിരുന്നുവെന്നും വീട്ടിലെ സീലിങ്ങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാർച്ച് 11നാണ് രാധേശ്യാം തീയേറ്ററുകളിലെത്തിയത്. ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യൻ എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിലെത്തുന്നത്. മുരളി ശർമ, പ്രിയദർശിനി, സത്യൻ, ജയറാം, സാഷാ ഛേത്രി തുടങ്ങിയവരാണ് രാധേ ശ്യാമിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. തെലുങ്കിന് പുറമേ, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: Prabhas’ Fan Commits Suicide After Radhe Shyam gets Negative Reviews
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..