ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലാണ് ബാഹുബലി. ചിത്രം പറയുന്നത് അധികാരത്തിന്റെയും കുടി പകയുടേയും കഥയാണ്. എന്നാൽ, ധര്‍മ്മം മുറുകെ പിടിച്ച ബാഹുബലിയും അധികാരത്തിന്റെയും പകയുടേയും ഭ്രാന്ത് പിടിച്ച പല്‍വാല്‍ ദേവനും  സ്‌ക്രീനിന് പുറത്ത് അടുത്ത സുഹൃത്തുകളാണ്.

ബാഹുബലിയേയും പല്‍വാല്‍ ദേവനെയും അന്വശ്വരമാക്കിയ പ്രഭാസും റാണാ ദഗ്ഗുബാട്ടിയും തമ്മിലുള്ള സൗഹൃദം വെളിവാക്കുന്ന ഒരുപാട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഇരുവരുടേയും സൗഹൃദം വിളിച്ചോതുന്ന മനോഹരമായ മറ്റൊരു ചിത്രം കൂടി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

ഒരു കൈ കൊണ്ട് ജൂനിയര്‍ എന്‍.ടി ആറിനെ കെട്ടിപ്പിടിക്കുന്ന പ്രഭാസ് മറുകൈ കൊണ്ട് റാണയെ മുറുകെ പിടിച്ചിരിക്കുകയാണ്. പ്രഭാസ്- റാണാ സൗഹൃദം എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം പ്രചരിക്കുന്നത്.

r

രാജമൗലിയുടെ ആര്‍ ആര്‍ ആര്‍ എന്ന ചിത്രത്തിന്റെ മെഗാ ലോഞ്ചിലാണ് താരങ്ങള്‍ കണ്ടുമുട്ടിയത്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാണുന്നത്.

ഹൈദരബാദില്‍ നടന്ന ചടങ്ങില്‍ ചിരഞ്ജീവി, രാം ചരണ്‍, കല്യാണ്‍ റാം തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. ജൂനിയര്‍ എന്‍ടിആറും റാം ചരണുമാണ് ചിത്രത്തില്‍ നായകന്‍മാർ.

ContentHighlights: Prabhas And Ranadagupathy friendship, baahubali, rrr telugu movie, palval devan, rajamouli, juniour ntr