പാർട്ടിക്കാരനായതുകൊണ്ട് പോസ്റ്റർ വിവാദത്തേക്കുറിച്ചും പലരും ചോദിക്കുന്നുണ്ട് -പി.പി. കുഞ്ഞിക്കൃഷ്ണൻ


നിലവിൽ തടിയൻകൊവ്വൽ ഒമ്പതാംവാർഡിലെ മെമ്പറാണ് കുഞ്ഞികൃഷ്ണൻ. 

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ പി.പി. കുഞ്ഞിക്കൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

‘ന്നാ താൻ കേസ് കൊട് ’ സിനിമയുടെ വിജയത്തിൽ ഏറ്റവുമധികം ആഹ്ലാദിക്കുന്നത് സിനിമയുമായി ചേർന്നുപ്രവർത്തിച്ച ഒരുകൂട്ടം പുതുമുഖ അഭിനേതാക്കളാണ്. കാസർകോട്ടെ വഴിയോരങ്ങളിൽനിന്ന്‌ പ്രാദേശികഭാഷയും പറഞ്ഞ് ബിഗ് സ്‌ക്രീനിലേക്ക് കയറിവന്ന ഒട്ടേറെപ്പേരെ സിനിമയിൽ കാണാം. ഇക്കൂട്ടത്തിൽ പ്രേക്ഷകമനസ്സിൽ ശക്തമായി ഇടംനേടിയ കഥാപാത്രമാണ് സിനിമയിലെ മജിസ്‌ട്രേറ്റ്. കാസർകോട്‌ ഉദിനൂർ സെൻട്രൽ സ്കൂളിലെ റിട്ട. ഹിന്ദി അധ്യാപകനാണ് മജിസ്‌ട്രേറ്റിന്റെ വേഷത്തിലെത്തിയ പി.പി. കുഞ്ഞികൃഷ്ണൻ. ആദ്യസിനിമതന്നെ വലിയവിജയമായതിന്റെ ആഹ്ലാദത്തിലാണ് അദ്ദേഹം.

‘‘സിനിമയുടെ കാസ്റ്റിങ് കോൾ കണ്ടാണ് ഫോട്ടോ അയച്ചത്. മൂന്നുതവണയായി അഭിമുഖം നടന്നു. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴും ഇത്തരത്തിൽ പ്രാധാന്യമുള്ള വേഷമാകും ലഭിക്കുകയെന്ന് പ്രതീക്ഷിച്ചിരുന്നില്ല’’ -കുഞ്ഞികൃഷ്ണൻ പറഞ്ഞു. നാടകാഭിനയത്തിന്റെ ബലത്തിലാണ് കുഞ്ഞികൃഷ്ണൻ സിനിമയിലേക്കിറങ്ങുന്നത്. കാസർകോട്‌ തടിയൻകൊവ്വലാണ് നാട്, പ്രദേശത്തെ മനീഷ തിയേറ്റേഴ്‌സിനൊപ്പം ചേർന്ന് തെരുവുനാടകങ്ങൾ കളിച്ചതിന്റെ പരിചയസമ്പത്ത് സിനിമാഭിനയത്തിന് കരുത്തായി.പി.പി. കുഞ്ഞിക്കൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

ക്ലബ്ബിന്റെ വാർഷികോത്സവത്തിനും ശാസ്ത്രസാഹിത്യപരിഷത്തിന്റെ ബോധവത്കരണകലാജാഥകളിലും സാക്ഷരതാമിഷന്റെ അക്ഷരകലാജാഥയിലും അഭിനയിച്ച അനുഭവങ്ങൾ ഏറെയുണ്ട്. നിലവിൽ തടിയൻകൊവ്വൽ ഒമ്പതാംവാർഡിലെ മെമ്പറാണ് കുഞ്ഞികൃഷ്ണൻ.

‘‘സംവിധായകനിൽനിന്നും ഒപ്പമുള്ളവരിൽനിന്നും ലഭിച്ച നിർദേശങ്ങളനുസരിച്ചാണ് ജഡ്ജിയുടെ വേഷം ഭംഗിയാക്കിയത്. അഭിനയം ഇഷ്ടമായെന്നുപറഞ്ഞ് സിനിമ കണ്ട ഒരുപാടുപേർ വിളിക്കുന്നുണ്ട്. നാട്ടിലെ സ്വീകരണപരിപാടികളിൽ പങ്കെടുക്കുകയെന്നതാണ് ഇപ്പോഴത്തെ പ്രധാനപരിപാടി. പാർട്ടിക്കാരനായതുകൊണ്ടാകണം സിനിമയുടെ പോസ്റ്ററുമായി ഉയർന്ന വിവാദങ്ങളെക്കുറിച്ചെല്ലാം പലരും ചോദിക്കുന്നുണ്ട്. അവർക്കെല്ലാമുള്ള മറുപടി വകുപ്പുമന്ത്രിയും പാർട്ടിസെക്രട്ടറിയും പറഞ്ഞുകഴിഞ്ഞു. അതിനപ്പുറം ഒന്നുംപറയാനില്ല’’. കുഞ്ഞികൃഷ്ണൻ പറഞ്ഞു.

Content Highlights: pp kunhikrishnan interview, magistrate of nna than case kodu movie, kunchacko boban


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented