മമ്മൂട്ടിയ്ക്ക് ശേഷം പോത്തീസിന്റെ  ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ


ജയസൂര്യയും സരിത ജയസൂര്യയും പോത്തീസ് പരസ്യത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം

മമ്മൂട്ടിയ്ക്ക് ശേഷം ബ്രാന്‍ഡ് പോത്തീസിന്റെ അംബാസിഡറായി ജയസൂര്യ. ടെക്‌സ്‌റ്റൈല്‍ ഷോറൂം ശൃംഖലയായ പോത്തീസിന്റെ കേരള ബ്രാന്‍ഡ് അംബാസഡര്‍ ആയി ജയസൂര്യ. കഴിഞ്ഞ പത്തു വര്‍ഷമായി മമ്മൂട്ടിയായിരുന്നു പോത്തീസിന്റെ ബ്രാന്റ് അംബാസിഡര്‍. തമിഴകത്ത് കമല്‍ഹാസന്‍, തൃഷ തുടങ്ങി നിരവധി പ്രമുഖര്‍ പോത്തീസിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു.

പുതിയ ബ്രാന്‍ഡ് അംബാസിഡറായെത്തുന്ന ജയസൂര്യയെ സ്വീകരിച്ചുകൊണ്ട് വ്യത്യസ്ഥമായ നിരവധി പരിപാടികളാണ് പോത്തീസ്
ഒരുക്കുന്നതെന്ന് എംഡി എസ്. രമേശ് പറഞ്ഞു. സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് പോത്തീസിന്റെ പുതിയ പരസ്യ ചിത്രീകരണം നടന്നു. പോത്തീസ് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ ലളിതവും രസകരവുമായി ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമമാണ് പുതിയ പരസ്യ ചിത്രങ്ങളിലൂടെ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

സരിത ജയസൂര്യയാണ് സ്റ്റയിലിങ്ങ്. പ്രേതം, പുണ്യാളന്‍ അഗര്‍ബത്തീസ് 2, ജോണ്‍ ലൂഥര്‍ എന്നീ ജയസൂര്യ സിനിമകളിലൂടെ ശ്രദ്ധേയയായ സരിത ആദ്യമായാണ് ഒരു പരസ്യ ചിത്രത്തിനായി സ്റ്റയിലിങ്ങ് ചെയ്യുന്നത്. ഛായാഗ്രഹണം- പ്രകാശ് വേലായുധന്‍, പ്രൊഡക്ഷന്‍ ഹൗസ്- ലാ കൊച്ചിന്‍, ഏജന്‍സി- ടീം വണ്‍, മീഡിയ ഹെഡ്- ജിതിന്‍ എം. മാത്യു, സെലിബ്രിറ്റി മാനേജര്‍- നരേഷ് കൃഷ്ണ. സ്റ്റില്‍സ്- ഷഹീന്‍ താഹ, ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനൊരുങ്ങുന്ന 'ഈശോ' യാണ് പ്രദര്‍ശനത്തിനൊരുങ്ങുന്ന ജയസൂര്യയുടെ പുതിയ ചിത്രം.

Content Highlights: Pothys Group, Jayasuriya Becomes The Brand Ambassador, Saritha Jayasurya

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented