പൊരിവെയിൽ സിനിമയുടെ പോസ്റ്റർ, സംവിധായകൻ ഫാറൂഖ് അബ്ദുൾ റഹ്മാൻ
കളിയച്ഛന് എന്ന ചിത്രത്തിനു ശേഷം ഫാറൂഖ് അബ്ദുള്‍ റഹ്മാന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പൊരിവെയില് ഡിസംബര്‍ രണ്ടിന് തിയേറ്ററുകളിലെത്തുന്നു. ഇന്ദ്രന്‍സും സുരഭി ലക്ഷ്മിയുമാണ് പ്രധാനവേഷത്തില്‍.
നാരായണന് കാഞ്ഞങ്ങാട്, മോഹനന് ചെറുകുന്നം, ശിബിരാജ്, ഉമേശ് സാലിയാന്‍, അനഘ, ഉഷ പയ്യന്നൂര്‍, കോഴിക്കോട് രമാദേവി, ഇന്ദിര കോഴിക്കോട്, രമ്യരാഘവന്‍ എന്നിവരാണ് അഭിനയിക്കുന്നത്. എം.ജെ.രാധാകൃഷ്ണനാണ് ക്യാമറ. സംഗീതം ബിജിബാല്‍, ഗാനരചന റഫീഖ് അഹമ്മദ്.
"നമ്മുടെ വേലിപ്പുറത്ത് എത്തിയ ദുരന്തത്തെ അകത്തു കയറ്റാതെ കാക്കാനുള്ള ചുമതല ഓര്മപ്പെടുത്തുന്നൊരു സിനിമ. തണലേ ഇല്ലാത്ത ഭൂമിയില്‍ ജീവിക്കേണ്ടി വരുന്ന ജന്മങ്ങളുടെ പ്രതിനിധിയായ അപ്പുവിനെ ചുറ്റിപ്പറ്റിയാണ് കഥ. അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ക്ക് വിശ്വസനീയമായ സത്യങ്ങള്‍ സാക്ഷ്യം പറയും. സാധാരണക്കാരന്റെ ജീവിതം സാധാരണക്കാര്‍ക്ക് വേണ്ടി ലളിതമായ ചലചിത്ര ഭാഷയില്‍ പകര്‍ത്തിയ ചിത്രം എന്നും പറയാം." സംവിധായകന് പറഞ്ഞു.
Content Highlights: poriveyil new malayalam movie to theatres, indrans and surabhi lakshmi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..