'പൊരിവെയില്‍' ഡിസംബര്‍ 16ന് എറണാകുളത്ത് എത്തുന്നു; ഗാനാലാപനമത്സരം സംഘടിപ്പിച്ച് അണിയറ പ്രവര്‍ത്തകര്‍


സ്വന്തം ലേഖിക

ചിത്രത്തിലെ രംഗം

കൊച്ചി: കളിയച്ഛന് ശേഷം ഫറൂഖ് അബ്ദുറഹ്‌മാന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമ 'പൊരിവെയില്‍' ഡിസംബര്‍ 16-ന് എറണാകുളത്ത് തീയേറ്ററുകളില്‍ എത്തുന്നു.

ഡിസംബര്‍ രണ്ടിന്‌ റിലീസായ ചിത്രത്തിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ പൊരിവെയിലിലെ ഗാനങ്ങളുടെ ആലാപന മത്സരം സംഘടിപ്പിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ബിജിബാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.

ഇന്ദ്രന്‍സും സുരഭി ലക്ഷ്മിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഗാനാലാപന മത്സരത്തിലെ വിജയിക്ക് അടുത്ത ചിത്രത്തില്‍ പാടാനുള്ള അവസരം നല്‍കും.

നമ്മുടെ വേലിപ്പുറത്ത് എത്തിയ ദുരന്തത്തെ അകത്തുകയറ്റാതെ കാക്കാനുള്ള ചുമതല ഓര്‍മ്മപ്പെടുത്തുകയാണ് ഈ സിനിമ. ഇന്ദ്രന്‍സ് അവതരിപ്പിച്ച അപ്പു എന്ന കഥാപാത്രത്തെ ലോകത്ത് എവിടെയും കാണാന്‍ കഴിയും. തണല്‍ ഇല്ലാത്ത ഭൂമിയില്‍ ജീവിക്കേണ്ടിവരുന്ന ചിലജന്മങ്ങളുടെ പ്രതിനിധിയാണ് ഇന്ദ്രന്‍സ് ചെയ്യുന്ന കഥാപാത്രം.

നാരായണന്‍ കാഞ്ഞങ്ങാട്, മോഹനന്‍ ചെറുകുന്നം , ശിബിരാജ്, ഉമേഷ്‌ സാലിയാന്‍, അനഘ, ഉഷ പയ്യന്നൂര്‍, കോഴിക്കോട് രമാദേവി, ഇന്ദിര, രമ്മ്യ രാഘവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഗാനാലാപന മത്സരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് https://filmcart.in/competiotion സന്ദര്‍ശിക്കുക.

Content Highlights: poriveyil new malayalam movie to be released in ernakulam theatres on december 16

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


pakistan

1 min

വാട്സ്ആപ് സന്ദേശത്തിൽ ദൈവനിന്ദയെന്ന് പരാതി; പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ച് പാക് കോടതി

Mar 25, 2023


Guneet Monga and Keeravani

1 min

'ശ്വാസം കിട്ടാതായ എലിഫന്റ് വിസ്പറേഴ്‌സ് നിർമാതാവിനെ ആശുപത്രിയിലാക്കി'; വെളിപ്പെടുത്തലുമായി കീരവാണി

Mar 25, 2023

Most Commented