ഒരു ഇടവേളയ്ക്കുശേഷം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചുമറിയംജോസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഓഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തും. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പൊറിഞ്ചുമറിയംജോസ് ചാന്ത് വി ക്രീയേഷന്റെ ബാനറില്‍ തിയേറ്ററില്‍ എത്താന്‍ ഒരുങ്ങുന്നു.
കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന് ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും. എഡിറ്റിങ് ശ്യാം ശശിധരനും ആണ്. ചിത്രത്തിന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കിയിരിക്കുന്നത് രാജശേഖറും, സുപ്രീം സുന്ദറുമാണ്. കൊറിയോഗ്രാഫി പ്രസന്ന സുജിത്തുമാണ്.
പിആര്‍ഒ - വാഴൂര്‍ ജോസ്, എസ് ദിനേശ്, ആതിര ദില്‍ജിത്ത്.
Content Highlights : Porinju Mariam Jose movie release date announced