''ഇങ്ങനെ ഒരു പരിപാടിയാണ് ജോഷി സാര്‍ ഞങ്ങളെ കൊണ്ട് ചെയ്യിച്ചതെന്ന് അറിഞ്ഞില്ല''

പൊറിഞ്ചു മറിയം ജോസ് പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവച്ച് ജോജു ജോര്‍ജ്ജും ചെമ്പന്‍ വിനോദും. ചിത്രത്തില്‍ കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചത്. പുത്തന്‍പ്പള്ളി ജോസിന്റെ വേഷത്തിലാണ് ചെമ്പന്‍ വിനോദെത്തിയത്. 

വലിയ കരഘോഷത്തോടെ കൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുത്ത സന്തോഷത്തിലാണ്. ജോഷി സാറിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഈ സിനിമയുടെ വിജയത്തില്‍ ഏറ്റവും സന്തോഷം ജോഷി സാറിനാണ്. 

അതുപോലെ നല്ല റിവ്യൂവാണ് പ്രേക്ഷകര്‍ നല്‍കി കൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്ക് ഇത്രയും നല്ല അവസരം നല്‍കിയ ജോഷി സാറിനോടും നിങ്ങള്‍ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി. മറിയയുടെ (നൈല ഉഷ) അഭാവത്തില്‍ അവര്‍ക്കും വേണ്ടിയും ഞങ്ങള്‍ നന്ദി പറയുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented