-
കോവിഡ് ബാധ സ്ഥിരീകരിച്ച കർണാടകയിലെ മാണ്ഡ്യ ലോക്സഭാംഗവും മുൻ ചലച്ചിത്രതാരവുമായ സുമലത അംബരീഷിന്റെ പുതിയ പരിശോധനാഫലം നെഗറ്റീവ്.
രോഗമുക്തയായ വിവരം സുമലത തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഫലം നെഗറ്റീവായെങ്കിലും ഡോക്ടർമാരുടെ നിർദേശ പ്രകാരം ഒരാഴ്ച്ച വീട്ടിൽ ക്വാറന്റൈനിൽ തുടരുമെന്നും സുമലത വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂലൈ നാലിനാണ് തലവേദനയും തൊണ്ടവേദനയും അനുഭവപെട്ടതിനെ തുടർന്ന് സുമലത ഡോക്ടറെ സമീപിച്ചത്. തുടർന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയുംകോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.
ഇതിനും ഒരാഴ്ച മുൻപ് സുമലത വിധാൻ സൗധയിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂൺ 29-നായിരുന്നു യെദ്യൂരപ്പയുമായുള്ള കൂടിക്കാഴ്ച.
Content Highlights :Popular actress and politician Sumalatha recovers from Coronavirus
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..