കരിയറിലെ വ്യത്യസ്ത വേഷത്തിൽ ആന്റണി വർ​ഗീസ്, പൂവൻ ഇരുപത്തിയെട്ടിന്


തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ നടൻ വിനീത് വാസുദേവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂവൻ. 

പൂവൻ എന്ന ചിത്രത്തിൽ നിന്നൊരു രം​ഗം

റെ കൗതുകങ്ങൾ നിറച്ച് ആന്റണി വർ​ഗീസ് നായകനായ പൂവൻ വരുന്നു. ഈ മാസം 28-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ നടൻ വിനീത് വാസുദേവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂവൻ.

ആന്റണി വർ​ഗീസ്, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം വിനീത് വാസുദേവനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സമൂഹത്തിൽ ഇടത്തരം തൊഴിലുകൾ ചെയ്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു സംഘം ആളുകൾ താമസിക്കുന്ന ഒരു പ്രദേശത്താണ് കഥ നടക്കുന്നത്. ഹരി എന്ന യുവാവിനെ കേന്ദീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം.ആൻ്റണി വർഗീസാണ് ഹരിയെ അവതരിപ്പിക്കുന്നത്. റിങ്കു രണധീർ, അഖില ഭാർഗവൻ, അനിഷ്മ അനിൽകുമാർ, എന്നിവരാണു നായികമാർ. വരുൺ ധാരാ, മണിയൻ പിള്ള രാജു, സജിൻ, വിനീത് വിശ്വനാഥൻ, അനീസ് ഏബ്രഹാം, സുനിൽ മേലേപ്പുറം, ബിന്ദു സതീഷ് കുമാർ, എന്നിവരും പ്രധാന താരങ്ങളാണ്. വരുൺ ധാരയാണ് പൂവന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ ഈണം പകർന്നിരിക്കുന്നു. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് വർഗീസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സാബു മോഹൻ. മേക്കപ്പ് -സിനൂപ് രാജ്. കോസ്റ്റ്യൂം -ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുഹൈൽ. എം. അസോസ്സിയേറ്റ് ഡയറക്ടേർസ്‌ -വിഷ്ണു ദേവൻ, സനാത് ശിവരാജ്‌. സഹസംവിധാനം -റീസ് തോമസ്, അർജൻ.കെ.കിരൺ, ജോസി . ഫിനാൻസ് കൺട്രോളർ- ഉദയൻ കപ്രശ്ശേരി. പ്രൊഡക്ഷൻ മാനേജർ -എബി കോടിയാട്ട് പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഈ കുര്യൻ. ഫോട്ടോ - ആദർശ് സദാനന്ദൻ. പി.ആർ.ഓ -വാഴൂർ ജോസ്.

ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് ആൻ്റ് സ്റ്റക്ക് ഹൗസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്നാണ് പൂവൻ നിർമ്മിക്കുന്നത്. ഒക്ടോബർ ഇരുപത്തിയെട്ടിന് സെൻട്രൽ പിക്ച്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

Content Highlights: poovan movie release update, poovan movie release date announced, antony varghese, vineeth vasudevan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented