ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം ഒരു സന്തോഷവാര്‍ത്ത. കാളിദാസന്‍ നായകനായി മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന പൂമരം റിലീസിനെത്തുന്നു. മാര്‍ച്ച് 9 ന് ചിത്രം പുറത്തിറങ്ങുമെന്ന് കാളിദാസ് തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. പൂമരം ട്രോളുകള്‍ കണ്ട് നല്ല ശീലമുള്ള കാളിദാസ് വളരെ രസകരമായാണ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച കുറിപ്പ് എഴുതിയിരിക്കുന്നത്. 

നമസ്‌കാരം

'ദൈവം അനുഗ്രഹിച്ചോ മറ്റ് തടസ്സം ഒന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യും. 2018ന് വെച്ചില്ലെങ്കില്‍ 'എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ'ന്ന് പറയൂന്നറിയാം അതോണ്ടാ'-  കാളിദാസ് കുറിച്ചു

എബ്രിഡ് ഷൈന്‍ ഒരുക്കുന്ന പൂമരം വാര്‍ത്തകളിലിടം പിടിച്ചിട്ട് കാലമേറെയായി. ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ചിത്രത്തിന്റെ റിലീസ് വൈകുന്നത് ആരാധകരെ അക്ഷമരാക്കി. അതുകൊണ്ടു തന്നെ ട്രോള്‍ പേജുകളില്‍ ഹിറ്റാണ് പൂമരം. എന്നാല്‍ ഈ കളിയാക്കലുകളെല്ലാം കാളിദാസിനെ ചിരിപ്പിച്ചിട്ടേയുള്ളൂ.

Content Highlights: Poormaram release Kalidas Jayaram abrid shine poomaram trolls