പൂനം പാണ്ഡെ, സാം ബോംബെ | Photo: instagram.com|ipoonampandey|?hl=en
നടി പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് സാം ബോംബെ അറസ്റ്റിലായ വാർത്ത വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. തന്നെ ലെെംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടി പോലീസിൽ പരാതി നൽകിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഗോവയിലാണ് പൂനം ഇപ്പോൾ. അവിടെവച്ചാണ് സംഭവം അരങ്ങേറിയതെന്ന് പൂനം പറയുന്നു. നടിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും സാമിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
രണ്ടാഴ്ച മുൻപായിരുന്നു തങ്ങൾ വിവാഹിതരായെന്ന് പ്രഖ്യാപിച്ച് സാമും പൂനവും സാമൂഹിക മാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചത്. വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും.
എല്ലായ്പ്പോഴും വിവാദങ്ങളിലൂടെ വാർത്തകളിലിടം നേടിയ നടിയാണ് പൂനം പാണ്ഡെ. കാൺപൂർ സ്വദേശിനിയായ പൂനം മോഡലിങ്ങിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. 2014-ൽ നഷാ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ലൗ ഈസ് പോയിസൻ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കർമ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടുവെങ്കിലും ശ്രദ്ധ നേടാൻ കഴിഞ്ഞില്ല.
പിന്നീട് വിവാദങ്ങൾ സൃഷ്ടിച്ചാണ് പൂനം ചർച്ചാ വിഷയമാകുന്നത്. സാമൂഹിക മാധ്യമങ്ങളിൽ അർധനഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചു. കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ ഒരിക്കൽ പൂനത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടു. പിന്നീട് ഇൻസ്റ്റാഗ്രാമായി പൂനത്തിന്റെ ഇഷ്ടവേദി. തന്റെ നഗ്ന വീഡിയോകളുടെ ടീസറുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചു.
പ്ലേ സ്റ്റോറിലെ പൂനം പാണ്ഡെ ആപ്പ് വഴിയാണ് പൂനം വീഡിയോ വിൽക്കുന്നത്. ഈ വീഡിയോയിലെല്ലാം ഒരാളുടെ അദൃശ്യ സാന്നിധ്യമുണ്ടായിരുന്നു. അയാളുടെ മുഖം കുറച്ച് കാലങ്ങൾക്ക് മുൻപാണ് പൂനം പുറത്ത് വിട്ടത്. അയാളായിരുന്നു സാം ബോംബെെ. പൂനത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽനിന്ന് കുറച്ച് നാളുകൾക്ക് മുൻപ് ഇവരുടെ കിടപ്പറദൃശ്യങ്ങൾ പുറത്ത് പോയിരുന്നു. പിന്നീട് ആ വീഡിയോ നീക്കം ചെയ്തുവെങ്കിലും അപ്പോഴേക്കും സമൂഹമാധ്യമങ്ങളിലും അശ്ലീല സെെറ്റുകളിലും വെെറലായി.
കുറച്ച് കാലങ്ങളായി പൂനത്തോടൊപ്പമാണ് സാം താമസിക്കുന്നത്. കുടുംബാംഗങ്ങളിൽനിന്ന് അകന്ന് ജീവിക്കുന്ന പൂനത്തെ വച്ച് അയാൾ പണമുണ്ടാക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ. സാമിന്റെ ഭീഷണിയും പീഡനവും സഹിക്കാനാകുന്നില്ലെന്ന് ആരോപിച്ചാണ് പൂനം പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
അബുദാബിയിൽ ജനിച്ചു വളർന്ന സാം ബോംബെ 21-ാം വയസ്സിലാണ് ബോളിവുഡ് സിനിമയിലെത്തുന്നത്. പരസ്യ സംവിധായകനായ സാം ബോംബെ ഉർവ്വശി റൗട്ടേല, ദിഷ പട്ടാണി, വിദ്യുത് ജാംവാൽ എന്നിവരെ താരങ്ങളാക്കി മ്യൂസിക് വീഡിയോയും പരസ്യങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
Content Highlights: Poonam Pandey, Sam Bombay, arrest, molestation case, controversy, wedding, Instagram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..