'രഞ്ജിതമേ' ​ഗാനത്തിന് ചുവടുവെച്ച് ഭാരത് മാതാ കോളേജ് ഇളക്കി മറിച്ച് 'പൂക്കാല'ത്തിലെ കൊച്ചുത്രേസ്യാമ്മ


2 min read
Read later
Print
Share

പരിപാടിയിൽ നിന്നും, ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SCREENGRAB

വിജയ്‌ നായകനായെത്തിയ 'രഞ്ജിതമേ' എന്ന ഗാനത്തിനൊപ്പം നിരവധി താരങ്ങൾ ചുവടുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ട്രെന്റിനൊപ്പം ചുവടുവെച്ച് കെെയടി നേടിയിരിക്കുകയാണ് ഒരാൾ. ഏപ്രിൽ എട്ടിന് തിയേറ്ററുകളിലെത്തുന്ന 'പൂക്കാലം' എന്ന ചിത്രത്തിൽ നൂറ് വയസ്സുള്ള കഥാപാത്രമായെത്തുന്ന വിജയരാഘവൻറെ ഭാര്യയുടെ വേഷത്തിലെത്തുന്ന കെ.പി.എ.സി ലീലയാണ് 'രഞ്ജിതമേ' ​ഗാനത്തിന് ചുവടുവെച്ച് ഭാരത് മാതാ കോളേജ് ഇളക്കിമറിച്ചത്.

'പൂക്കാലം' സിനിമയുടെ പ്രൊമോഷൻറെ ഭാഗമായിട്ടായിരുന്നു ലീല കോളേജിലെത്തിയിരുന്നത്. നടിമാരായ അന്നു ആൻറണി, നവ്യ, കാവ്യ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ഒരു കാലത്ത് ഒരു നാടക വേദിയിൽ നിന്ന് മറ്റൊന്നിലേയ്ക്ക് പാഞ്ഞു നടന്നിരുന്നൊരു നായിക നടിയായിരുന്നു കെ.പി.എ.സി ലീല. 1956-ൽ പി.ജെ. ആൻറണിയുടെ 'മുന്തിരിച്ചാറിൽ കുറെ കണ്ണുനീർ' എന്ന നാടകത്തിലൂടെ അഭിനയരംഗത്ത് പ്രവേശിച്ചു. നാടകങ്ങളിലും സിനിമകളിലും ഏറെ നാൾ നിറഞ്ഞുനിന്നിരുന്ന അവർ പിന്നീട് അഭിനയലോകത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു. നാലരപ്പതിറ്റാണ്ട് അഭിനയത്തിൽ നിന്ന് വിട്ടു നിന്ന ശേഷം അടുത്തിടെ ജയരാജിൻറെ 'രൗദ്രം' എന്ന സിനിമയിലാണവർ അഭിനയിച്ചത്. ഇപ്പോഴിതാ 'പൂക്കാലം' എന്ന ഗണേഷ് രാജ് ചിത്രത്തിൽ കൊച്ചുത്രേസ്യാമ്മ എന്ന കഥാപാത്രമായി വീണ്ടും ലീല എത്തുകയാണ്.

‘മുടിയനായ പുത്രൻ', പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി, മൂലധനം, ശരശയ്യ, യുദ്ധകാണ്ഡം, കൂട്ടുകുടുംബം, തുലാഭാരം, ജീവിതം അവസാനിക്കുന്നില്ല തുടങ്ങി കെ.പി.എ.സിയുടെ പന്ത്രണ്ടോളം നാടകങ്ങളിൽ നായികയായി ലീല അഭിനയിച്ചിട്ടുണ്ട്. പുതിയ ആകാശം പുതിയ ഭൂമി(1962), മുടിയനായ പുത്രൻ(1961), അമ്മയെ കാണാൻ(1963), അധ്യാപിക(1968), രൗദ്രം(2018) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2018-ൽ കേരളത്തെ കെടുതിയിലാക്കിയ പ്രളയത്തിൻറെ രൗദ്രഭാവങ്ങൾ അവതരിപ്പിച്ച 'രൗദ്ര'ത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിൻറെ സ്പെഷ്യൽ ജൂറി പുരസ്‌കാരം ലീലയ്ക്ക് ലഭിച്ചിട്ടുമുണ്ട്.

പന്ത്രണ്ടാം വയസ്സിൽ കലാമണ്ഡലത്തിൽ ചേർന്ന് നൃത്ത രംഗത്ത് ശോഭിച്ച ലീല, പി.ജെ. ആൻറണിയുടെ നാടകസമിതിയിലാണ് അഭിനയിച്ച് തുടങ്ങിയത്. അതിന് ശേഷമാണ് കെ.പി.എ.സി.യിലേക്ക് എത്തിയത്. അഭിനയത്തോടൊപ്പം ശാസ്ത്രീയ നൃത്തത്തിലുള്ള പാടവവും ലീലയെ കെ.പി.എ.സി നാടകങ്ങളിൽ സ്ഥിരം നായികാപദവിയിലെത്തിച്ചു.

ഇപ്പോഴിതാ 'ആനന്ദം' എന്ന സിനിമയ്ക്ക് ശേഷം ഗണേഷ് രാജ് ഒരുക്കുന്ന 'പൂക്കാലം' സിനിമയിൽ നടൻ വിജയരാഘവൻ അവതരിപ്പിക്കുന്ന നൂറ് വയസ്സുള്ള കഥാപാത്രത്തിൻറെ ഭാര്യയുടെ വേഷത്തിലാണ് കെപിഎസി ലീല അഭിനയിക്കുന്നത്. ഏറെ അഭിനയ പ്രാധാന്യമുള്ള വേഷമാണ് സിനിമയിലേതെന്നാണ് സൂചന. സിനിമയുടേതായി അടുത്തിടെ 'ഹ്യൂമൻസ് ഓഫ് പൂക്കാലം' എന്ന വീഡിയോ ഇറങ്ങിയത് സോഷ്യൽമീഡിയയിലുൾപ്പെടെ ഏറെ ശ്രദ്ധ നേടിയിരുന്നു.

വിജയരാഘവനും കെ.പി.എ.സി ലീലയ്ക്കും പുറമെ ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്‌നം, ജഗദീഷ്, അബു സലിം, ജോണി ആൻറണി, അന്നു ആൻറണി, റോഷൻ മാത്യു, സരസ ബാലുശ്ശേരി, അരുൺ കുര്യൻ, ഗംഗ മീര, രാധ ഗോമതി, അരുൺ അജികുമാർ, ശരത് സഭ, അരിസ്‌റ്റോ സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് പൂക്കാലത്തിൽ എത്തുന്നത്.

സി.എൻ.സി. സിനിമാസ് ആൻറ് തോമസ് തിരുവല്ലാ ഫിലിംസിൻറെ ബാനറിൽ വിനോദ് ഷൊർണൂരും തോമസ് തിരുവല്ലയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൈതപ്രം, റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ എന്നിവരാണ് ഗാനരചന. മിഥുൻ മുരളി എഡിറ്റിങ്ങ് നിർവ്വഹിക്കുന്നു. കലാസംവിധാനം -സൂരജ് കുറവിലങ്ങാട്, മേക്കപ്പ് -റോണക്‌സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ -റാഫി കണ്ണാടിപ്പറമ്പ്, നിർമ്മാണ നിർവ്വഹണം -ജാവേദ് ചെമ്പ്, എക്സി.പ്രൊഡ്യൂസർ -വിനീത് ഷൊർണൂർ, സൗണ്ട് ഡിസൈനിങ് -സിങ്ക് സിനിമ, ചീഫ് അസോ. ഡയറക്ടർ -വിശാഖ് ആർ. വാര്യർ, അസോ. ഡയറക്ടർ -ലിബെൻ സേവ്യർ, സൗണ്ട് മിക്സിങ് -വിപിൻ നായർ, കളറിസ്റ്റ് -പിലാർ റഷീദ്, സ്റ്റിൽസ് -സിനറ്റ് സേവ്യർ, പബ്ലിസിറ്റി ഡിസൈൻ -അരുൺ തെറ്റയിൽ, മാർക്കറ്റിങ് -സ്‌നേക്ക്പ്ലാൻറ്.

Content Highlights: pookkalam movie promotion kpac leela dance

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
azhak machan

1 min

ഫ്രാൻസിസ് ഒരുക്കുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ; അഴക് മച്ചാൻ റിലീസിനൊരുങ്ങുന്നു

Jun 1, 2023


Sathyanarayana Rao Gaikwad, rajinikanth

1 min

രജനീകാന്തിന്റെ മൂത്ത സഹോദരൻ എൺപതാംവയസ്സിൽ സിനിമയിലേക്ക്

Jun 2, 2023


AISHA SULTHANA

1 min

'പടം പെട്ടിയിൽ കിടക്കുകയാണ്, നീ അടങ്ങിയൊതുങ്ങി നടക്ക് അയിഷ എന്നവർ സൂചിപ്പിച്ച് കൊണ്ടിരിക്കുകയാണ്'

Jun 1, 2023

Most Commented