ഗാനത്തിൽ നിന്നും | PHOTO: SCREEN GRAB
വിജയരാഘവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൂക്കാലം എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'വേറെ വേറെയല്ലൊരേ പകൽ...വേറിടാതെ നാമൊരേ നിഴൽ' എന്ന ലിറിക്കൽ ഡൂഡിൽ ഗാനമാണ് പുറത്തിറങ്ങിയത്. സിനിമയിലെ ഇട്ടൂപ്പിന്‍റേയും കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയുമൊക്കെ ജീവിതം ഒരു ഡൂഡിൽ ആർട്ടിലൂടെ അവതരിപ്പിക്കുകയാണ് ഗാനത്തിലൂടെ.
'ആനന്ദം' എന്ന സിനിമയ്ക്ക് ശേഷം ഗണേഷ് രാജ് ഒരുക്കുന്ന 'പൂക്കാല'ത്തിലെ ഈ ഗാനം എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദും സംഗീതം നൽകിയിരിക്കുന്നത് സച്ചിൻ വാര്യരും ആലപിച്ചിരിക്കുന്നത് കെ.എസ് ചിത്രയും ഷഹബാസ് അമനും ചേർന്നാണ്. ഹരിത മേനോനാണ് ഡൂഡിൽ ആർടിസ്റ്റ്. ഡി.ഒ.പി -അനിരുദ്ധ് അനീഷ്, ലിറിക്കൽ വീഡിയോ എഡിറ്റർ -മിഥുൻ മുരളി, ശ്യാം സത്യ.
നടൻ വിജയരാഘവൻ നൂറ് വയസ്സുള്ള ഇട്ടൂപ്പ് എന്ന കഥാപാത്രമായെത്തുമ്പോള്‍ ഭാര്യ കൊച്ചുത്രേസ്യാമ്മയായെത്തുന്നത് കെ.പി.എസി. ലീലയാണ്. ഇവർക്ക് പുറമെ ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി മണിരത്‌നം, ജഗദീഷ്, അബു സലിം, ജോണി ആന്‍റണി, അന്നു ആന്‍റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്‌റ്റോ സുരേഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സി.എന്‍.സി. സിനിമാസ് ആന്‍റ് തോമസ് തിരുവല്ലാ ഫിലിംസിന്‍റെ ബാനറില്‍ വിനോദ് ഷൊര്‍ണൂരും തോമസ് തിരുവല്ലയും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൈതപ്രം, റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനരചന. മിഥുന്‍ മുരളി എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം -സൂരജ് കുറവിലങ്ങാട്, മേക്കപ്പ് -റോണക്‌സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ -റാഫി കണ്ണാടിപ്പറമ്പ്, നിര്‍മ്മാണ നിര്‍വ്വഹണം -ജാവേദ് ചെമ്പ്, എക്സി.പ്രൊഡ്യൂസര്‍ -വിനീത് ഷൊർണൂർ, സൗണ്ട് ഡിസൈനിങ് -സിങ്ക് സിനിമ, ചീഫ് അസോ ഡയറക്ടര്‍ -വിശാഖ് ആർ. വാര്യർ, അസോ. ഡയറക്ടര്‍ -ലിബെൻ സേവ്യർ, സൗണ്ട് മിക്സിങ് -വിപിൻ നായര്‍, കളറിസ്റ്റ് -പിലാർ റഷീദ്, സ്റ്റിൽസ് -സിനറ്റ് സേവ്യര്‍, പബ്ലിസിറ്റി ഡിസൈൻ -അരുൺ തെറ്റയിൽ, മാര്‍ക്കറ്റിങ് -സ്‌നേക്ക്പ്ലാന്‍റ്.
Content Highlights: pookkalam movie new doodle song
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..