വീഡിയോയിൽ നിന്നും | PHOTO: SCREEN GRAB
വിജയരാഘവനും കെ.പി.എ.സി. ലീലയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘പൂക്കാലം’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഇരുവരും പ്രായമേറിയ കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ‘ഹ്യൂമൻസ് ഓഫ് പൂക്കാലം‘ എന്ന വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.
സൂപ്പർ ഹിറ്റായ 'ആനന്ദ‘ത്തിന് ശേഷം ഗണേഷ് രാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് പൂക്കാലം. 'മനസിലും പൂക്കാലം' എന്ന് തുടങ്ങുന്ന ഗാനം കൈതപ്രത്തിന്റെ രചനയിൽ സച്ചിൻ വാര്യരാണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്.
ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി, ജോണി ആന്റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യു, അബു സലീം, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.
രഞ്ജിനി ഹരിദാസ്, സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തിലുണ്ട്.
വിനോദ് ഷൊർണ്ണൂർ, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ നിർവ്വഹിക്കുന്നു. സംഗീതം: സച്ചിൻ വാര്യർ, എഡിറ്റിങ്: മിഥുൻ മുരളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് ഷൊർണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: സേവ്യർ, കോസ്റ്റ്യൂംസ്: റാഫി കണ്ണാടിപറമ്പ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, നാഥ് കാലിക്കറ്റ്, ഡിസൈൻസ്: അരുൺ തെറ്റയിൽ, സൗണ്ട്: സിങ്ക് സിനിമ, ഓഡിയോഗ്രാഫി: വിപിൻ നായർ വി., കളറിസ്റ്റ്: ബിലാൽ റഷീദ്, വിതരണം: സി.എൻ.സി. സിനിമാസ്, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്റ്.
Content Highlights: pookkalam film new video song released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..