വീഡിയോയിൽ നിന്നും, പോസ്റ്റർ | photo: screen grab, special arrangements
പൊന്നിയിന്‍ സെല്‍വന്‍ 2-ന്റെ ട്രെയിലര്‍ ലോഞ്ച് മാര്‍ച്ച് 29-ന് ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ പ്രധാന താരങ്ങള്‍ എത്തുമെന്നാണ് സൂചന. ട്രെയിലറിനോടൊപ്പം എ.ആര്‍. റഹ്മാന്‍ സംഗീതം പകര്‍ന്ന ഏഴ് ഗാനങ്ങളടങ്ങുന്ന മ്യുസിക് ആല്‍ബവും പുറത്തിറക്കും.
റഫീക്ക് അഹമ്മദാണ് അഞ്ചു ഭാഷകളില്‍ എത്തുന്ന 'പി.എസ്. 2-വിലെ മലയാള ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. മ്യൂസിക് ആല്‍ബത്തിന്റെ മേക്കിങ് വീഡിയോ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും പുറത്തുവിട്ടു. ശ്വേതാ മോഹന്‍, ചിന്‍മയി, ശക്തിശ്രീ ഗോപാല്‍ എന്നിവര്‍ ഗാനം ആലപിക്കുന്ന മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
ഏപ്രില്‍ 28 -നാണ് ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2 തമിഴ്, മലയാളം, തെലുഗു , കന്നഡ, ഹിന്ദി ഭാഷകളില്‍ റീലീസ് ചെയ്യുന്നത്. ശ്രീ ഗോകുലം മൂവിസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.
വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, പ്രകാശ് രാജ്, നാസര്‍, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരടങ്ങുന്ന വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. രവി വര്‍മ്മനാണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും തോട്ടാ ധരണി കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. പി.ആര്‍.ഒ. -സി.കെ. അജയ്കുമാര്‍.
Content Highlights: ponnniyin selvan music album making video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..